Showing posts with label Non Veg. Show all posts
Showing posts with label Non Veg. Show all posts

റൊട്ടി പ്ലസ്‌

















റൊട്ടി 20  കഷണം
മിന്‍സ്   ചെയ്ത ഇറച്ചി അര കിലോ
സവാള കാല്‍ കിലോ
പച്ചമുളക് 15
ഇഞ്ചി 3  ചെറിയ കഷണം
വെളുത്തുള്ളി ഒരു കുടം
കറിവേപ്പില, പുതിനയില,മല്ലിയില ആവശ്യത്തിന്‌
മൈദ കുറച്ച്‌
കോഴിമുട്ട 8
ഏലക്ക പൊടി 3
പഞ്ചസാര 100  ഗ്രാം
നെയ്യ്, വെളിച്ചെണ്ണ ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

രണ്ടു കഷണം റൊട്ടി എടുത്തു  മീതെ മൈദ കലക്കി പുരട്ടുക. സവാള, പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി, ഇലകളും വഴറ്റുക. മിന്‍സ്   ചെയ്ത ഇറച്ചിയും ഇതിലിട്ട് വഴറ്റുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു   വീണ്ടും വഴറ്റി വാങ്ങുക. ഒരു കഷണം റൊട്ടിയുടെ മീതെ രണ്ടു ടീസ്പൂണ്‍ ഇറച്ചി മിശ്രിതം വെച്ച് മറ്റൊരു റൊട്ടി കഷണവും വെച്ച് മൂടുക. റൊട്ടി കഷണങ്ങള്‍  സാന്‍ഡ് വിച്ച്‌     പ്രസ്സറിലാക്കി   തീയില്‍ കാണിച്ചു വേവിക്കുക. മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് അടിച്ചു   വേവിച്ച റൊട്ടി കഷണങ്ങള്‍ മുക്കി നെയ്യില്‍ പൊരിച്ചെടുക്കുക.

കോഴി നിറച്ചു പൊരിച്ചത്


















  1. കോഴി കഴുകി വൃത്തിയാക്കിയത് ഒന്ന് ( അര കിലോ)
  2. കോഴി മുട്ട 3
  3. സവാള ഒന്ന്
  4. പച്ചമുളക് 2
  5. കറിവേപ്പില രണ്ടു കതിര്‍പ്പ്
  6. എണ്ണ ആവശ്യത്തിന്‌  
  7. മുളക് പൊടി ഒരു ടീസ്പൂണ്‍
  8. മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
  9. വെളുത്തുള്ളിയുടെ     നീര് നാല് അല്ലിയുടെ  
  10. ഇഞ്ചി നീര് ഒരു കഷണത്തിന്റെ
  11.  ചെറുനാരങ്ങ നീര് പകുതി ചെറു നാരങ്ങയുടെ
  12. ഉപ്പ് പാകത്തിന്
  13. അരിപൊടി   ഒരു ടേബിള്‍ സ്പൂണ്‍
  14. സവാള 3
  15. അണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
  16. കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിവയര്‍ കീറി വെക്കുക. രണ്ടു കോഴിമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു കോഴിയുടെ അടിവയറ്റില്‍ കയറ്റി വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു   3  മുതല്‍ 5  വരെയുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകള്‍ കോഴിയുടെ വയറിനുള്ളിലേക്ക്    വക്കുക. പിന്നീട് കോഴിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് പിണച്ചു വെക്കുക. 7 -12  വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിലാക്കുക., ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്തിളക്കി കോഴിയുടെ പുറത്തു നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ നേരം വെക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കി കോഴി അതിലിട്ട്  ചുവപ്പ് നിറം ആകുന്നതുവരെ പൊരിക്കുക. പിന്നീട് അടുപ്പില്‍ നിന്നും ഇറക്കി  വെക്കുക. കനം കുറഞ്ഞു അരിഞ്ഞ സവാള എണ്ണയില്‍  വറുത്തെടുത്ത അണ്ടിപരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറിയിടുക. 

എഗ്ഗ് മോളി

കോഴിമുട്ട 5
സവാള കാല്‍ കിലോ
ഇഞ്ചി 2  കഷണം
പച്ചമുളക് 5
തക്കാളി വട്ടത്തിലരിഞ്ഞത് 2
പട്ട 2  കഷണം
ഗ്രാമ്പൂ 3
ഏലക്ക 3
വെളിച്ചെണ്ണ  3  ടേബിള്‍ സ്പൂണ്‍
തേങ്ങ പാല്‍ 2  കപ്പ്‌
കറിവേപ്പില 2  കതിര്‍പ്പ്
ഉപ്പ് പാകത്തിന്
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറുനാരങ്ങ ഒന്ന്
ഉലുവ ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി   കുക്കറിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും     ഓരോന്നായി ഒഴിച്ച് 10  മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വെക്കുക. സവാളയും ഇഞ്ചിയും അല്‍പ്പം കനത്തില്‍ വട്ടത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നെടുകെ കീറുക. കറിവേപ്പില,പട്ട,ഗ്രാമ്പൂ,ഏലക്ക എന്നിവ ഇതോടൊപ്പം ചേര്‍ത്ത് അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിക്കുക. തേങ്ങ ചിരകി രണ്ടു കപ്പ്‌ തേങ്ങാപാല്‍ ശരിയാക്കി വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഒന്നിച്ചാകിയിരിക്കുന്ന ചേരുവകള്‍ വഴറ്റുക. ഒരു നുള്ള് ഉലുവയും ചേര്‍ക്കാം. വഴന്നു കഴിയുമ്പോള്‍ പാകത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കുക. മുട്ട വേവിച്ചത്   കനം കുറഞ്ഞ ഒരു സ്പൂണ്‍ കൊണ്ടു ഉടയാതെ ഇളക്കിയെടുത്ത് മസാലകൂട്ടിലേക്ക് വെക്കുക. വട്ടത്തിലരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച്  ചൂടാകുമ്പോള്‍ ഇറക്കി വെക്കുക. കറിക്ക് മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ എഗ്ഗ് മോളി തയ്യാര്‍. മുകളില്‍ വെണ്ണയോ, ചീസോ ചീകിയിട്ടു അലങ്കരിക്കാം. 

ബ്രൌണ്‍ കുറുമ ചിക്കന്‍















 കോഴി കഷണങ്ങളാക്കിയത് 2  കിലോ
മല്ലി പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
ഉപ്പു പാകത്തിന്
സവാള അരിഞ്ഞത് 10
കറി വേപ്പില 3  കതിര്‍പ്പ്
തക്കാളി 4
പച്ചമുളക് 10
ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ 2  കപ്പ്‌
 
പാകം ചെയ്യുന്ന വിധം
 
പകുതി സവാള എണ്ണയില്‍ വറുത്തു കോരി വെക്കുക. വറുത്ത സവാള മിക്സിയിലിട്ട് അരച്ച് വെക്കുക. പൊടികള്‍ ചീനച്ചട്ടിയില്‍ ചൂടാക്കി അരച്ച് വെക്കുക. ബാക്കിയുള്ള   സവാള, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞു   വെക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക് ഇഞ്ചി എന്നിവ വഴറ്റുക. വഴന്നു കഴിയുമ്പോള്‍   അരച്ച് വെച്ചിരിക്കുന്ന സവാളയും പൊടികളും ചേര്‍ക്കുക. തക്കാളി അരിഞ്ഞതിട്ടു   വഴറ്റി കോഴി കഷണങ്ങള്‍ ചേര്‍ത്തിളക്കി പാത്രം മൂടി വെച്ച് വേവിക്കുക. കഷണങ്ങള്‍ വെന്തു ചാറു കുറുകുമ്പോള്‍ കറി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

ഫിഷ്‌ മോളി













1.കരി മീന്‍ അര കിലോ
2.കുരുമുളക് ഒരു ടീസ്പൂണ്‍
   പെരുംജീരകം ഒരു ടീസ്പൂണ്‍
   വെളുത്തുള്ളി നാല് ചുള
   ജീരകം ഒരു ടീസ്പൂണ്‍
   ഉപ്പ്‌ പാകത്തിന്
   കോണ്‍ഫ്ലോര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
   കോഴിമുട്ട അടിച്ചത് ഒന്ന്
3.തേങ്ങാപാല്‍ ഒരു തേങ്ങയുടെ
4.കശുവണ്ടി അരച്ചത്‌ രണ്ട് ടേബിള്‍ സ്പൂണ്‍
5.എണ്ണ നാല് ഡിസേര്‍ട്ട് സ്പൂണ്‍
6.കറുവാപ്പട്ട രണ്ട് വലിയ കഷണം
   ഏലക്ക പത്ത്
   കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
   കിസ്മിസ് 50  ഗ്രാം
   അണ്ടി പരിപ്പ് 50  ഗ്രാം
7.ചുവന്നുള്ളി 10
   പച്ചമുളക് ആറ്
   ഇഞ്ചി ഒരു കഷണം
   കറി വേപ്പില ഒരു കതിര്‍പ്പ്
 8.സവാള വലുത് രണ്ടെണ്ണം
9.മാക്രോണി 5  ഗ്രാം
   ഗ്രീന്‍ പീസ്‌    നാല് ടേബിള്‍ സ്പൂണ്‍
   നെയ്യ്   50  ഗ്രാം

പാകം ചെയ്യുന്ന വിധം

കരി മീന്‍ വെട്ടി വൃത്തിയാക്കി കഴുകി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ചത് പുരട്ടി 15  മിനിട്ട് വെക്കുക. തേങ്ങ ചുരണ്ടി ഒന്നാം പാലും, രണ്ടാം പാലും വേറെയാക്കുക. ഒന്നാം പാലില്‍ കശുവണ്ടി      അരച്ചതും ചേര്‍ത്ത് മാറ്റി വെക്കണം. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ടു   നന്നായി വഴന്നു കഴിയുമ്പോള്‍ സവാളയിട്ട്‌ വഴറ്റണം. സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് മീന്‍ പെറുക്കിയിടുക  . തിളച്ചു വരുമ്പോള്‍ കശുവണ്ടിയരച്ചു   ചേര്‍ത്ത ഒന്നാംപാല്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. വറുത്തു കോരി വെച്ചിരിക്കുന്ന ആറാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കണം  . മാക്രോണി തിളച്ചവെള്ളത്തിലിട്ടു  പുഴുങ്ങി ഗ്രീന്‍ പീസും   ചേര്‍ത്ത് കറിയുടെ മുകളില്‍ വിതറാം.

ചിക്കന്‍ ഫ്രൈ 2002













1.കോഴി 16  കഷണങ്ങളാക്കിയത് ഒന്നേകാല്‍ കിലോ
2.വനസ്പതി ഒരു ടേബിള്‍ സ്പൂണ്‍
3.ഗ്രാമ്പൂ 8
   ഏലക്ക 8
   കറുവാപ്പട്ട 4
4.വെള്ളം ഒന്നര കപ്പ്
   ഉപ്പ്‌ പാകത്തിന്
5.കോഴിമുട്ട അടിച്ചു പതപ്പിച്ചത് രണ്ട്
6.അധികം പുളിയില്ലാത്ത തൈര് ഒരു കപ്പ്
7.വറ്റല്‍ മുളക് ചതച്ചത് 10
8.മൈദാ മാവ് ഒരു കപ്പ്
9.കോണ്‍ഫ്ലോര്‍ രണ്ടു ടേബിള്‍ സ്പൂണ്‍
10.മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
11.കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
12.അജിനിമോട്ടോ ഒരു ടീസ്പൂണ്‍
13.തക്കാളി സോസ് രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വനസ്പതിയൊഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കി നല്ല വാസന വരുമ്പോള്‍ കഴുകി വാരിവെച്ചിരിക്കുന്ന   ഇറച്ചി കഷണങ്ങളും ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. കോഴി വെന്തു ഒരു കപ്പ് ചാറാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങണം. ചാറില്‍ നിന്നും    കഷണങ്ങള്‍   കോരിയെടുത് ചാറ് അരിച്ചു മാറ്റി വെക്കണം. മൂന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ചേരുവകളും ഒരു കപ്പ് കോഴി വെന്ത ചാറും പാകത്തിന് ഉപ്പും ഒന്നിച്ചാക്കി കോഴി കഷണങ്ങള്‍ ഇതില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ കോഴി കഷണങ്ങള്‍ വറുത്തെടുക്കുക.

റൊട്ടിപ്പൊടി മുക്കി വറുത്ത മീന്‍















1.ദശ കട്ടിയുള്ള മീന്‍ അര കിലോ
2.വെളുത്തുള്ളി 10
   പച്ച മുളക് 3
   ഇഞ്ചി ഒരു വലിയ കഷണം
   കുരുമുളക് ഒരു ടീസ്പൂണ്‍
   ഉപ്പ്‌ പാകത്തിന്
3.ചെറുനാരങ്ങ നീര് ഒരു ചെറു നാരങ്ങയുടെ പകുതി
4.മുട്ട അടിച്ചു പതപ്പിച്ചത് ഒന്ന്
   റൊട്ടിപ്പൊടി ആവശ്യത്തിന്‌
5.എണ്ണ വറുക്കാന്‍ ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കാണാം കുറച്ചു വീതിയുള്ള കഷണങ്ങളാക്കി മുറിച്ചു വെക്കുക. രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് മയത്തില്‍ അരച്ച് വെക്കുക. അരപ്പും ചെറുനാരങ്ങാനീരും കൂടി മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അര മണിക്കൂറിനു ശേഷം മീന്‍ കഷണങ്ങള്‍ മുട്ടയിലും റൊട്ടിപ്പൊടിയിലും     മുക്കി വറുക്കുക. സലാഡും ചേര്‍ത്തും കഴിക്കാം.

നാടന്‍ കോഴി റോസ്റ്റ്















1.കോഴി കഷണങ്ങളാക്കിയത് ഒരു കിലോ
2.ചുവന്നുള്ളി 100  ഗ്രാം
   മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
   മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
   പെരുംജീരകം രണ്ടു ടീസ്പൂണ്‍
   പട്ട 4 -5
   കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
   ഗ്രാമ്പൂ 4 -5
3.ഉപ്പ്‌ പാകത്തിന്
   വിനാഗിരി രണ്ടു ടേബിള്‍ സ്പൂണ്‍
4.വെളിച്ചെണ്ണ ഒരു കപ്പ് 
 
പാകം ചെയ്യുന്ന വിധം
 
പകുതി ചുവന്നുള്ളിയും രണ്ടാമത്തെ ബാക്കി ചേരുവകളും നല്ല മയത്തില്‍ അരച്ചെടുക്കുക. കോഴി കഷണങ്ങളില്‍ അരപ്പും ബാക്കിയുള്ള ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ എടുത്തിട്ടു ആവശ്യത്തിനു ഉപ്പും വിനാഗിരിയം വെള്ളവുമൊഴിച്ചു വേവിക്കുക, വെന്തു കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച്     ചൂടാകുമ്പോള്‍ വേവിച്ച കോഴിയും ചുവന്നുള്ളിയും വറുത്തു കോരുക. വറുത്ത കോഴി കഷണങ്ങളില്‍ മാറ്റി വെച്ചിരിക്കുന്ന ചാറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഇറക്കി വെക്കാം.

കരിമീന്‍ ഫ്രൈ














കരിമീന്‍ വെട്ടികഴുകി വരഞ്ഞത് അര കിലോ
മുളക് പൊടി മൂന്നു ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പു പാകത്തിന്

പാകം ചെയ്യുന്ന വിധം

മുളക് പൊടിയും കുരുമുളക് പൊടിയും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

തേങ്ങ വറുത്തരച്ച കോഴിക്കറി
















കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
തേങ്ങ ചിരകിയത് അര മുറി
ചുവന്നുള്ളി ഒരു കപ്പ്
ഇഞ്ചി ഒരു വലിയ കഷണം
പച്ച മുളക് എട്ട്
വെളുത്തുള്ളി എട്ടല്ലി
എണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
തക്കാളി ഒന്ന്
ഉപ്പു പാകത്തിന്
മല്ലിപൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകിയത് ചീനച്ചട്ടിയിലിട്ടു ഇളം ചുവപ്പാകുന്നതുവരെ വറുത്തു നന്നായി അരക്കുക, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്  , വെളുത്തുള്ളി എന്നിവ ചതച്ചു വെക്കുക. എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള നന്നായി മൂപ്പിക്കുക. അതിന്‍റെ കൂടെ ചതച്ച ചേരുവകളും ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ടു വഴറ്റുക. നന്നായി വഴറ്റിയതിനു   ശേഷം അതിന്‍റെ കൂടെ മല്ലിപൊടിയും മുളക് പൊടിയും മഞ്ഞള്‍പൊടിയും ഇറച്ചിയും ഉപ്പും രണ്ടു കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക, 15  മിനിട്ടിനു ശേഷം തേങ്ങ അരച്ചതും ഗരം മസാല പൊടിയും കറിവേപ്പിലയും ചേര്‍ത്ത് 10  മിനിട്ട് കൂടെ  ചെറിയ തീയില്‍ വേവിച്ചു ഇറക്കി വെക്കുക.

മലബാര്‍ മീന്‍ കറി














  1. മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
  2. കടുക് ഒരു ടീസ്പൂണ്‍
  3. ഉലുവ കാല്‍ ടീസ്പൂണ്‍
  4. സവാള അറിഞ്ഞത് 3
  5. വെളുത്തുള്ളി അല്ലി 3 -4  അല്ലി
  6. പച്ചമുളക് രണ്ട്  
  7. മല്ലിയില ഒരു പിടി
  8. വാളന്‍ പുളി ഒരു ചെറു നാരങ്ങ വലിപ്പം
  9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതില്‍ കടുകും ഉലുവയും പൊട്ടിക്കുക. നാലുമുതല്‍   എഴുവരെയുള്ള ചേരുവകള്‍ നല്ലപോലെ മൂപ്പിക്കുക. ഇതില്‍ വാളന്‍ പുളി പിഴിഞ്ഞ് വെള്ളം ഒഴിച്ച് മീന്‍ കഷണങ്ങളും ഇട്ടു തിളപ്പിക്കുക. വേകുമ്പോള്‍ മല്ലിയില ചേര്‍ക്കുക.

നാടന്‍ കോഴി കറി
















1 . കോഴിയിറച്ചി ഒരു കിലോ
2 . മല്ലിപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
      മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
      മല്ലി പൊടി അര ടീസ്പൂണ്‍
     കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
3 . വെളിച്ചെണ്ണ 50  മില്ലി
4 . കടുക് ഒരു ടീസ്പൂണ്‍
5 . സവാള കനം കുറച്ചരിഞ്ഞത് മൂന്ന്‌
       വെളുത്തുള്ളി അല്ലി 15
       പച്ചമുളക് അറ്റം പിളര്‍ന്നത് നാല്
       ഇഞ്ചി കനം കുറച്ചരിഞ്ഞത് ഒരു വലിയ കഷണം
       കറി വേപ്പില രണ്ടു തണ്ട്
6 . ഉപ്പു പാകത്തിന്
7 . രണ്ടു കപ്പ്‌ തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത തലപ്പാല്‍ അര കപ്പ്‌
     രണ്ടാം പാല്‍ രണ്ടു കപ്പ്‌
8.  ഉരുളകിഴങ്ങ് നാലായി മുറിച്ചത് 3  വലുത്

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കുഴമ്പ് രൂപത്തിലാക്കുക  . എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക  . ഇതില്‍ അഞ്ചാമത്തെ ചേരുവകള്‍ യഥാക്രമം മൂപ്പിക്കുക. ഇതില്‍ കുഴമ്പ് രൂപത്തിലാക്കിയ മസാല പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. കോഴിയിറച്ചി കഷണങ്ങളാക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇതില്‍ രണ്ടാം പാലൊഴിച്ചു പകുതി വേവാകുമ്പോള്‍ ഉരുളകിഴങ്ങ് കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക., നല്ലപോലെ വെന്തു കഴിയുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത് ഒന്ന് കുറുകുമ്പോള്‍ ഇറക്കി വെക്കാം.
  

കൊഞ്ച് തീയല്‍














 കൊഞ്ച്   കാല്‍ കിലോ
തേങ്ങ ചിരകിയത് ഒരു മുറി
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി കാല്‍ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി   ഒരു നുള്ള്
ചുവന്നുള്ളി നീളത്തിലരിഞ്ഞത് 15
പച്ചമുളക് ആറ്
വാളന്‍ പുളി ഒരു നെല്ലിക്ക വലിപ്പം
ഉപ്പു പാകത്തിന്
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
 
പാകം ചെയ്യുന്ന വിധം
 
തേങ്ങ ചിരകിയത് ഒരു ചീനച്ചട്ടിയിലിട്ടു വറുക്കുക. തേങ്ങ ചുവപ്പ് നിറം ആകുമ്പോള്‍ അതിലേക്കു മുളക് പൊടി, മല്ലി പൊടി, ഉലുവപൊടി എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചു നന്നായി അരച്ചെടുക്കുക. ഒരു കപ്പു വെള്ളവും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊഞ്ച് വേവിച്ചെടുക്കുക. അതിലേക്കു പുളി പിഴിഞ്ഞത് ( ഏകദേശം ഒരു കപ്പു വെള്ളത്തില്‍) അരപ്പും ഉള്ളിയും പച്ച മുളക് ചേര്‍ത്ത് തിളപ്പിച്ച്‌ കുഴമ്പ് പരുവത്തിലാകുമ്പോള്‍ വാങ്ങി വെക്കുക. ഇതില്‍ കടുകും കറിവേപ്പിലയും വറുത്തു ചേര്‍ക്കുക.
 

തേങ്ങയരച്ച മീന്‍ കറി
















മീന്‍ അര കിലോ
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
വെളുത്തുള്ളി 9  അല്ലി
പച്ചമുളക് നടുവേ പിളര്‍ന്നത് 3
ഇഞ്ചി ഒരു   കഷണം
വാളന്‍ പുളി ഒരു നെല്ലിക്കാ വലിപ്പം
തേങ്ങ ചിരകിയത് ഒരു കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ രണ്ട്‌ ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് 3
കറി വേപ്പില രണ്ട്‌ തണ്ട്

പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കുക. മല്ലിപൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ്, പച്ചമുളക്, ഇഞ്ചി, പുളി വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. അല്‍പ സമയം കഴിഞ്ഞാല്‍ തേങ്ങ അരച്ചത്‌ ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. എണ്ണ   ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റി   കറിയില്‍ ചേര്‍ക്കുക.

തേങ്ങാപാലില്‍ വേവിച്ച മീന്‍ കറി














മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
വെളിച്ചെണ്ണ കാല്‍ കപ്പ്
സവാള നീളത്തിലരിഞ്ഞത് ഒരു കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌ അര ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്‌ ഒരു ടീസ്പൂണ്‍
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒന്നര ടീസ്പൂണ്‍
തക്കാളി കഷണങ്ങളാക്കിയത് അര കപ്പ്
തേങ്ങ ചിരകിയത് കാല്‍ കപ്പ്
അണ്ടി പരിപ്പ് 12
ഒരു കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്ന് എടുത്ത തേങ്ങ   പാല്‍ അര കപ്പ്
പുളിയില്ലാത്ത തൈര് കാല്‍ കപ്പ്
കിസ്മിസ് അരച്ചത്‌ അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പച്ചമുളക് അറ്റം പിളര്‍ന്നത് ആറ്
ചെറു നാരങ്ങാ നീര് ഒരു ടീസ്പൂണ്‍
മല്ലിയില കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ സവാള അരിഞ്ഞതും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക. പിന്നീട് യഥാക്രമം വെളുത്തുള്ളി അരച്ചത്‌, ഇഞ്ചി അരച്ചത്‌, മല്ലി അരച്ചത്‌, മുളക് പൊടി അരച്ചത്‌ എന്നിവ ചേര്‍ത്ത് വഴറ്റണം. ചെറു തീയേ പാടുള്ളൂ, തക്കാളിയും ചേര്‍ത്ത് വഴറ്റുക.ഒരു കപ്പ് വെള്ളം ഇതില്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. വെള്ളം തിളച്ചാലുടന്‍ തേങ്ങയും അണ്ടി പരിപ്പും ചേര്‍ത്തരച്ചു തേങ്ങാപാലില്‍ കലക്കി കറിയില്‍ ചേര്‍ക്കണം. മീന്‍ പകുതി വെന്താലുടന്‍ പുളിയില്ലാത്ത തൈര് , കിസ്മിസ് അരച്ചത്‌, ഉപ്പ്, പച്ച മുളകും ചേര്‍ക്കുക. മീന്‍ കഷണങ്ങളില്‍ ചേരുവകളെല്ലാം ശരിക്ക് പിടിച്ചു, വാങ്ങുന്നതിന് അല്പം മുന്‍പ്   ചെറു നാരങ്ങാ നീരും ചേര്‍ക്കുക. അവസാനം മല്ലിയിലയും ചേര്‍ത്ത് പാത്രം ചുറ്റിച്ചു വാങ്ങി ചൂട്ടൊടെ ഉപയോഗിക്കണം.

മട്ടണ്‍ കറി

















മട്ടണ്‍ ഒരു കിലോ
പച്ച    മുളക് ആറ്
വെളിച്ചെണ്ണ 50  മില്ലി
ചുവന്നുള്ളി 100  ഗ്രാം
വെളുത്തുള്ളി 20  അല്ലി
ഇഞ്ചി ഒരു വലിയ കഷണം
മല്ലിയില കുറച്ചധികം
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി രണ്ട്‌ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മട്ടണ്‍ കഷങ്ങളാക്കിയതും പച്ചമുളക് നെടുകെ പിളര്‍ന്നതും പ്രെഷര്‍ കുക്കറില്‍ ഇട്ട്‌     നല്ല പോലെ വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി   അതില്‍ ചുവന്നുള്ളി,വെളുത്തുള്ളി,ഇഞ്ചി എന്നിവയെല്ലാം ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതില്‍ മുളക് പൊടിയും മല്ലിപൊടിയും   ചേര്‍ത്ത് വഴറ്റണം. വഴന്നു വരുമ്പോള്‍   മട്ടണ്‍   കഷണങ്ങള്‍ ചേര്‍ത്തിളക്കുക. മല്ലിയിലയും ചേര്‍ക്കണം. കറിയില്‍ ചാറ് കട്ടിയായിരിക്കണം. കറി വിളമ്പി കഴിയുമ്പോള്‍ ഉള്ളി പ്രത്യേകമായി കാണരുത്. മട്ടണ്‍ കഷണങ്ങളുമായി ഉള്ളി അലിഞ്ഞു ചേര്‍ന്നിരിക്കണം

ആന്ധ്ര ബിരിയാണി
















കോഴി ഒരു കിലോ
ബസ്മതി അരി ഒരു കിലോ
ശുദ്ധി ചെയ്ത എണ്ണ 250  മില്ലി
സവാള അരിഞ്ഞത് ഒരു കിലോ
പച്ചമുളക്   നെടുകെ പിളര്‍ന്നത് 15  എണ്ണം
കറുവാപ്പട്ട 5  ഗ്രാം
ഏലക്ക 5  ഗ്രാം
ഗ്രാമ്പൂ 5  ഗ്രാം
ഇഞ്ചി, വെളുത്തുള്ളി   സമം അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി അരിഞ്ഞത് 500  ഗ്രാം
തൈര് അടിച്ചത് ഒരു കപ്പ്‌
ഉപ്പ് പാകത്തിന്
വെള്ളം രണ്ടു ലിറ്റര്‍

പാകം ചെയ്യുന്ന വിധം

കോഴി 50  ഗ്രാം പീസായി മുറിക്കണം. അരി നേരത്തെ തന്നെ വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. പാത്രത്തില്‍ മേല്‍പ്പറഞ്ഞ അളവിലുള്ള എണ്ണ നന്നായ്   ചൂടായ ശേഷം സവാള നന്നായ് വഴറ്റുക. ഒപ്പം പച്ചമുളക് കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കുക. ഉള്ളി ചുവന്നു വരുമ്പോള്‍   ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക. അതിനുശേഷം കോഴി കഷണങ്ങളിട്ടു തൈരും ആവശ്യത്തിനുപ്പും ചേര്‍ത്ത് ചെറിയ തീയില്‍ പകുതി വേവില്‍ വേവിച്ചെടുക്കുക. കുതിര്‍ത്ത അരിയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത് ( ഏകദേശം രണ്ടു ലിറ്റര്‍) നന്നായി ഇളക്കി ചെറിയ തീയില്‍ നല്ലത് പോലെ അടചു വെച്ച് അരി വേവിച്ചെടുക്കുക.

ചിക്കന്‍ ബട്ടര്‍ മസാല















1. ചിക്കന്‍ ഒരു കിലോ
2. സവാള അരിഞ്ഞത് ഒരു കിലോ
    തക്കാളി ചെറുതായി മുറിച്ചത് 500  ഗ്രാം
3. എണ്ണ ഒരു കപ്പ്‌
4. ഗരം മസാല ( ഗ്രാമ്പൂ,ജാതി പത്രി,ഏലക്ക,കറുവപ്പട്ട) 5  ഗ്രാം വീതം
5. ഇഞ്ചിയും വെളുത്തുള്ളിയും കൂട്ടി അരച്ചത്‌ 50  ഗ്രാം വീതം
   പച്ചമുളക് നെടുകെ കീറിയത് 100  ഗ്രാം
6. ചുവന്ന ഫുഡ് കളര്‍ ഒരു നുള്ള്
.   ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കോഴി നന്നായി കഴുകി ചെറുതായി മുറിക്കുക. സവാള അരിഞ്ഞതും തക്കാളിയും രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ചു നന്നായി വേവിച്ചു മിക്സിയില്‍ അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം   അരച്ച തക്കാളി, സവാള മിശ്രിതം ഇട്ട് നന്നായി ഇളക്കുക. ഗരം മസാലയും ചേര്‍ക്കുക. നന്നായി തിളച്ച ശേഷം അഞ്ചാമത്തെ ചേരുവകള്‍   ചേര്‍ക്കുക. കളറും കോഴി കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് എണ്ണ  തെളിയുന്നത് വരെ അടുപ്പില്‍ വേവിക്കുക. ഇത് ചപ്പാത്തി പൊറോട്ട എന്നിവയോടു കൂടെ കഴിക്കാം

ചിക്കന്‍ റോസ്റ്റ്














1.  ചിക്കന്‍കഷണങ്ങളാക്കിയത് ഒരു കിലോ
2.  തക്കാളി അരിഞ്ഞത് 500  ഗ്രാം
സവാള അരിഞ്ഞത് 500  ഗ്രാം
മുളകുപൊടി ഒരു ടേബിള്സ്പൂണ്
മഞ്ഞള്‍പൊടി കാല്ടീസ്പൂണ്
പച്ചമുളക് നടുവേ കീറിയത് 50  ഗ്രാം
3.  വെള്ളം രണ്ടു കപ്പ്
4.  കുരുമുളക് പൊടി ഒരു ടേബിള്സ്പൂണ്
ഉപ്പ് ആവശ്യത്തിന്
5.  ശുദ്ധി ചെയ്ത എണ്ണ ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

മുറിച്ച കോഴി കഷണങ്ങള്‍   രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്   രണ്ടു കപ്പ്‌ വെള്ളത്തില്‍ വേവിച്ചെടുക്കുക. വെള്ളം മുഴുവനും   വറ്റിയ ശേഷം കുരുമുളക് പൊടിയും   ഉപ്പും ചേര്‍ത്ത് ഇളക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടായ ശേഷം കഷണങ്ങളിട്ടു നന്നായി മൊരിയിചെടുക്കുക.

ചെട്ടിനാട് മട്ടണ്‍ പെപ്പര്‍ ഫ്രൈ












1.  ആട്ടിറച്ചി എല്ലില്ലാതെ ഒരു കിലോ
2.  തക്കാളി ചെറുതായി നുറുക്കിയത് അര കിലോ
ഉള്ളി ചെറുതായി നുറുക്കിയത് അര കിലോ
പച്ച മുളക് വട്ടത്തില്അരിഞ്ഞത് 50  ഗ്രാം
മുളക് പൊടി ഒരു ടേബിള്സ്പൂണ്
മഞ്ഞള്പൊടി കാല്ടീസ്പൂണ്
കുരുമുളക് പൊടി  ഒരു ടേബിള്സ്പൂണ്
ഉപ്പ് പാകത്തിന്
3.  വെള്ളം ഒരു കപ്പ്
4.  ശുദ്ധി ചെയ്ത എണ്ണ ഒരു  കപ്പ്
5.  കറിവേപ്പില കുറച്ച്

പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി നന്നായി കഴുകിയ ശേഷം രണ്ടാമത്തെ ചേരുവകള്‍ ഒരു കപ്പ്‌ വെള്ളത്തില്‍ പ്രെഷര്‍   കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍   എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം വേവിച്ച മട്ടണ്‍ കഷണങ്ങലിട്ടു നന്നായി വറുത്തെടുക്കുക., കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ മൊരിച്ചെടുക്കുക, ചൂട്ടൊടു കൂടി    വിളമ്പാം.