കൊഞ്ച് തീയല്‍














 കൊഞ്ച്   കാല്‍ കിലോ
തേങ്ങ ചിരകിയത് ഒരു മുറി
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി കാല്‍ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി   ഒരു നുള്ള്
ചുവന്നുള്ളി നീളത്തിലരിഞ്ഞത് 15
പച്ചമുളക് ആറ്
വാളന്‍ പുളി ഒരു നെല്ലിക്ക വലിപ്പം
ഉപ്പു പാകത്തിന്
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
 
പാകം ചെയ്യുന്ന വിധം
 
തേങ്ങ ചിരകിയത് ഒരു ചീനച്ചട്ടിയിലിട്ടു വറുക്കുക. തേങ്ങ ചുവപ്പ് നിറം ആകുമ്പോള്‍ അതിലേക്കു മുളക് പൊടി, മല്ലി പൊടി, ഉലുവപൊടി എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചു നന്നായി അരച്ചെടുക്കുക. ഒരു കപ്പു വെള്ളവും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊഞ്ച് വേവിച്ചെടുക്കുക. അതിലേക്കു പുളി പിഴിഞ്ഞത് ( ഏകദേശം ഒരു കപ്പു വെള്ളത്തില്‍) അരപ്പും ഉള്ളിയും പച്ച മുളക് ചേര്‍ത്ത് തിളപ്പിച്ച്‌ കുഴമ്പ് പരുവത്തിലാകുമ്പോള്‍ വാങ്ങി വെക്കുക. ഇതില്‍ കടുകും കറിവേപ്പിലയും വറുത്തു ചേര്‍ക്കുക.