തേങ്ങാപാലില്‍ വേവിച്ച മീന്‍ കറി














മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
വെളിച്ചെണ്ണ കാല്‍ കപ്പ്
സവാള നീളത്തിലരിഞ്ഞത് ഒരു കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌ അര ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്‌ ഒരു ടീസ്പൂണ്‍
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒന്നര ടീസ്പൂണ്‍
തക്കാളി കഷണങ്ങളാക്കിയത് അര കപ്പ്
തേങ്ങ ചിരകിയത് കാല്‍ കപ്പ്
അണ്ടി പരിപ്പ് 12
ഒരു കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്ന് എടുത്ത തേങ്ങ   പാല്‍ അര കപ്പ്
പുളിയില്ലാത്ത തൈര് കാല്‍ കപ്പ്
കിസ്മിസ് അരച്ചത്‌ അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പച്ചമുളക് അറ്റം പിളര്‍ന്നത് ആറ്
ചെറു നാരങ്ങാ നീര് ഒരു ടീസ്പൂണ്‍
മല്ലിയില കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ സവാള അരിഞ്ഞതും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക. പിന്നീട് യഥാക്രമം വെളുത്തുള്ളി അരച്ചത്‌, ഇഞ്ചി അരച്ചത്‌, മല്ലി അരച്ചത്‌, മുളക് പൊടി അരച്ചത്‌ എന്നിവ ചേര്‍ത്ത് വഴറ്റണം. ചെറു തീയേ പാടുള്ളൂ, തക്കാളിയും ചേര്‍ത്ത് വഴറ്റുക.ഒരു കപ്പ് വെള്ളം ഇതില്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. വെള്ളം തിളച്ചാലുടന്‍ തേങ്ങയും അണ്ടി പരിപ്പും ചേര്‍ത്തരച്ചു തേങ്ങാപാലില്‍ കലക്കി കറിയില്‍ ചേര്‍ക്കണം. മീന്‍ പകുതി വെന്താലുടന്‍ പുളിയില്ലാത്ത തൈര് , കിസ്മിസ് അരച്ചത്‌, ഉപ്പ്, പച്ച മുളകും ചേര്‍ക്കുക. മീന്‍ കഷണങ്ങളില്‍ ചേരുവകളെല്ലാം ശരിക്ക് പിടിച്ചു, വാങ്ങുന്നതിന് അല്പം മുന്‍പ്   ചെറു നാരങ്ങാ നീരും ചേര്‍ക്കുക. അവസാനം മല്ലിയിലയും ചേര്‍ത്ത് പാത്രം ചുറ്റിച്ചു വാങ്ങി ചൂട്ടൊടെ ഉപയോഗിക്കണം.