Showing posts with label Noodles. Show all posts
Showing posts with label Noodles. Show all posts

വെജിടബിള്‍ നൂഡില്‍സ്












കാബ്ബാജ്, സവാള, സ്പ്രിംഗ് ഒണിയന്‍ ബീന്‍സ്, കാരറ്റ്      ഒരു കപ്പ്‌ വീതം
നൂഡില്‍സ് നൂറ് ഗ്രാം
കുരുമുളക് പൊടി അര ടീസ്പൂണ്‍
സോയ സോസ് ഒരു സ്പൂണ്‍
എണ്ണ നൂറ് ഗ്രാം
അജിനോമോട്ടോ ഒരു നുള്ള്
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നില്‍ പറഞ്ഞ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് വഴറ്റണം. വഴന്നു കഴിഞ്ഞ ശേഷം കുറച്ചു വെള്ളം ചേര്‍ക്കണം. പിന്നീട് സോയ സോസും ഉപ്പും ചേര്‍ത്ത് ചെറു തീയില്‍ വേവിക്കണം, അടുത്തതായി തിളച്ച വെള്ളത്തില്‍ നൂഡില്‍സ് ചേര്‍ത്ത് കുറച്ചു എണ്ണയൊഴിച്ച് ഊറ്റിഎടുക്കണം. ഇത് ആദ്യമേ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ക്കുക. അവസാനമായി അജിനോമോട്ടോ ചേര്‍ത്ത് ഇളക്കി ചൂട്ടോടെ  ഉപയോഗിക്കാം.

എഗ്ഗ് നൂഡില്‍സ്














നൂഡില്‍സ് നൂറ് ഗ്രാം
മുട്ട നാലെണ്ണം
സവാള കനം കുറച്ചരിഞ്ഞത് രണ്ടെണ്ണം
പച്ചമുളക് അരി കളഞ്ഞു വട്ടത്തിലരിഞ്ഞത്   നാലെണ്ണം
കടുക് ഒരു ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
എണ്ണ നാല് ടീസ്പൂണ്‍
വെണ്ണ രണ്ട് സ്പൂണ്‍
വേപ്പില മൂന്നു കതിര്
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

തിളയ്ക്കുന്ന വെള്ളത്തില്‍ നൂഡില്‍സ് ഇട്ടു വേവിക്കുക, വെള്ളം വാര്‍ത്ത്‌ കളഞ്ഞ ശേഷം വെണ്ണയില്‍ വഴറ്റിയെടുക്കുക. പിന്നീട് വേപ്പിലയും കടുകും എണ്ണയില്‍ പൊട്ടിച്ചു സവാള നല്ലവണ്ണം വഴറ്റുക. തവിട്ടു നിറമാകുമ്പോള്‍ കുറച്ചു വെള്ളമൊഴിച്ച്   വേവിക്കണം. വെള്ളം വറ്റി കഴിഞ്ഞാല്‍ മുളക് പൊടി ചേര്‍ത്ത് ഇളക്കണം. പിന്നീട് വേവിക്കണം. ഇതില്‍ മുട്ട ചേര്‍ത്ത നൂഡില്‍സും പച്ച മുളകും ചേര്‍ത്ത് വാങ്ങണം.

ചിക്കന്‍ നൂഡില്‍സ്














ചിക്കന്‍ എല്ല് കളഞ്ഞത് നാല് കപ്പ്‌
നൂഡില്‍സ് 200  ഗ്രാം
സവാള രണ്ടെണ്ണം
കാരറ്റ് നൂറു ഗ്രാം
ഇഞ്ചി ഒരു കഷണം
കാപ്സിക്കം രണ്ട്
മുളക് പൊടി രണ്ട് സ്പൂണ്‍
സോയ സോസ് രണ്ട് സ്പൂണ്‍
വെളുത്തുള്ളി ഒരു ചുള
എണ്ണ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി മുക്കാല്‍ ഭാഗത്തോളം നൂഡില്‍സ്  എടുത്ത് തിളച്ച വെള്ളത്തിലിട്ടു വേവിച്ചു വെക്കണം. പിന്നീട്   കാപ്സിക്കം, വെളുത്തുള്ളി, സവാള എന്നിവ കനം കുറച്ചു അരിഞ്ഞു വെക്കണം. ഇഞ്ചിയും കാരറ്റും നീളത്തില്‍ ചെറുതായി അരിഞ്ഞു വെക്കണം  . അടുത്തതായി ചിക്കന്‍ എണ്ണയില്‍ മൂപ്പിച്ചു കോരണം. ശേഷം അരിഞ്ഞു വെച്ചിരുക്കുന്നവ ഓരോന്നായി വഴറ്റണം. ഇതില്‍ സോയ സോസും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം  . പിന്നീട് വേവിച്ച നൂഡില്‍സും ഉപ്പും ചേര്‍ത്ത് ഇളക്കണം  . തുടര്‍ന്ന് വെള്ളം വറ്റിച്ച ശേഷം ഇത് ഇറച്ചിയില്‍ ചേര്‍ത്ത് നല്ല വണ്ണം ഇളക്കണം. ശേഷിച്ച നൂഡില്‍സ് എണ്ണയില്‍ വറുത്തു ഇതിനു മുകളില്‍ വിതറണം.