Showing posts with label Drinks. Show all posts
Showing posts with label Drinks. Show all posts

മസാല ടീ



















ചായ പൊടി ഒരു ടീസ്പൂണ്‍
പാല് 75  മില്ലി
ഗരം മസാല 2  ഗ്രാം
പഞ്ചസാര പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിക്കുക  . ചായ പൊടിയിട്ടു   തീ ഓഫാക്കുക. അഞ്ചു മിനിട്ട് അടച്ചു വെക്കണം. ചായ അരിചെടുത്തത് പാലും ഗരം മസാലകളും ( ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിപത്രി ഇവ ചേര്‍ത്ത് പൊടിച്ചത് ) പഞ്ചസാരയും ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. ചൂട്ടോടെ   ഉപയോഗിക്കുക.

ഐസ് ക്രീം ടീ



















ചായ പൊടി 5  ഗ്രാം
വാനില ഐസ് ക്രീം 100  ഗ്രാം

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിച്ച്‌ ചായ പൊടിയിട്ടു തീ ഓഫാക്കി ചായ 5  മിനിട്ട് അടച്ചു വെക്കുക. ഐസ് ക്രീമും ചായ അരിച്ചതും ചേര്‍ത്ത് പതപ്പിക്കുക. തണുപ്പിച്ചു പാതയോട് കൂടി കുടിക്കുക.

ഐസ്ഡ് ലെമണ്‍ ടീ



















ചായപ്പൊടി 5  ഗ്രാം
നാരങ്ങ നീര് 20  മില്ലി
പഞ്ചസാര പാനി 30  മില്ലി
പുതിനയില 10  എണ്ണം

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിച്ച്‌ ചായ   പൊടിയിട്ടിട്ട്  തീ ഓഫാക്കി ചായ അഞ്ചു മിനിട്ട് അടച്ചു വെക്കുക. തയ്യാറാക്കിയ ചായ അരിച്ചെടുത്ത് നാരങ്ങാ നീരുമായി യോജിപ്പിച്ച് 7  പുതിനയിലയും ചേര്‍ത്ത്   ഐസ് നിറച്ചു വെച്ചിരിക്കുന ഗ്ലാസ്സിലേക്ക്‌ ഒഴിക്കുക, നാരങ്ങാ കഷണങ്ങളും   പുതിനയിലയും കൊണ്ടു അലങ്കരിക്കാം.

ലെമണ്‍ ഗ്രാസ് ടീ


















ഗ്രീന്‍ ടീ 10  ഗ്രാം
ഇഞ്ചിപുല്ല് 15  ഗ്രാം
പഞ്ചസാര പാനി 10  മില്ലി

പാകം ചെയ്യുന്ന വിധം

ഇഞ്ചിപുല്ല് ചെറിയ ചൂട് വെള്ളത്തിലിട്ടു മിക്സിയില്‍ അരച്ച് അരിച്ചെടുത്ത് തണുപ്പിക്കുക. വെള്ളം ചൂടാക്കി തിളക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഗ്രീന്‍ ടീ ഇട്ടു വാങ്ങി അടച്ചു വെക്കുക, അരിച്ചെടുക്കുക. അല്‍പ്പസമയം കഴിഞ്ഞു തയ്യാറാക്കി വെച്ചിരിക്കുന്ന ചായ, ഇഞ്ചിപുല്ലരച്ച   വെള്ളം പഞ്ചസാര പാനി ഇവ യോജിപ്പിക്കുക.

മിന്റ് ആന്‍ഡ്‌ ക്രീം ടീ



















പുതിനയില 15  എണ്ണം
ക്രീം ( പാല്‍പ്പാട നന്നായി അടിച്ചത്) 30  മില്ലി
ഗുണനിലവാരമുള്ള ചായപ്പൊടി ഒരു ടീസ്പൂണ്‍
പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പുതിന ചെറിയ ചൂട് വെള്ളത്തിലിട്ടു മിക്സിയില്‍ അരച്ച് അരിച്ചെടുത്ത് തണുപ്പിക്കുക. ഒരു കപ്പു വെള്ളം തിളപ്പിച്ച്‌ ചായപ്പൊടിയിട്ടു   തീ ഓഫാക്കി ചായ 5  മിനിട്ട് അടച്ചു വെക്കുക. ചായ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് തണുപ്പിക്കുക. വലിപ്പമുള്ള   ഗ്ലാസ്സില്‍ പകുതി ചായ ഒഴിച്ച്   അതില്‍ അടിച്ചു വെച്ചിരിക്കുന്ന   ക്രീം പൊങ്ങാന്‍ കിടക്കാന്‍ പാകത്തിന് ചേര്‍ക്കുക. അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പുതിനയില അരച്ച് ചേര്‍ത്ത് തണുപ്പിച്ചു കുടിക്കുക.