തേങ്ങയരച്ച മീന്‍ കറി
















മീന്‍ അര കിലോ
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
വെളുത്തുള്ളി 9  അല്ലി
പച്ചമുളക് നടുവേ പിളര്‍ന്നത് 3
ഇഞ്ചി ഒരു   കഷണം
വാളന്‍ പുളി ഒരു നെല്ലിക്കാ വലിപ്പം
തേങ്ങ ചിരകിയത് ഒരു കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ രണ്ട്‌ ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് 3
കറി വേപ്പില രണ്ട്‌ തണ്ട്

പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കുക. മല്ലിപൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ്, പച്ചമുളക്, ഇഞ്ചി, പുളി വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. അല്‍പ സമയം കഴിഞ്ഞാല്‍ തേങ്ങ അരച്ചത്‌ ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. എണ്ണ   ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റി   കറിയില്‍ ചേര്‍ക്കുക.