1.കോഴി കഷണങ്ങളാക്കിയത് ഒരു കിലോ
2.ചുവന്നുള്ളി 100 ഗ്രാം
മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
പെരുംജീരകം രണ്ടു ടീസ്പൂണ്‍
പട്ട 4 -5
കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ 4 -5
3.ഉപ്പ് പാകത്തിന്
വിനാഗിരി രണ്ടു ടേബിള്‍ സ്പൂണ്‍
4.വെളിച്ചെണ്ണ ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
പകുതി ചുവന്നുള്ളിയും രണ്ടാമത്തെ ബാക്കി ചേരുവകളും നല്ല മയത്തില്‍ അരച്ചെടുക്കുക. കോഴി കഷണങ്ങളില്‍ അരപ്പും ബാക്കിയുള്ള ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ എടുത്തിട്ടു ആവശ്യത്തിനു ഉപ്പും വിനാഗിരിയം വെള്ളവുമൊഴിച്ചു വേവിക്കുക, വെന്തു കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വേവിച്ച കോഴിയും ചുവന്നുള്ളിയും വറുത്തു കോരുക. വറുത്ത കോഴി കഷണങ്ങളില്‍ മാറ്റി വെച്ചിരിക്കുന്ന ചാറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഇറക്കി വെക്കാം.