1 . കോഴിയിറച്ചി ഒരു കിലോ
2 . മല്ലിപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
3 . വെളിച്ചെണ്ണ 50 മില്ലി
4 . കടുക് ഒരു ടീസ്പൂണ്‍
5 . സവാള കനം കുറച്ചരിഞ്ഞത് മൂന്ന്
വെളുത്തുള്ളി അല്ലി 15
പച്ചമുളക് അറ്റം പിളര്‍ന്നത് നാല്
ഇഞ്ചി കനം കുറച്ചരിഞ്ഞത് ഒരു വലിയ കഷണം
കറി വേപ്പില രണ്ടു തണ്ട്
6 . ഉപ്പു പാകത്തിന്
7 . രണ്ടു കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത തലപ്പാല്‍ അര കപ്പ്
രണ്ടാം പാല്‍ രണ്ടു കപ്പ്
8. ഉരുളകിഴങ്ങ് നാലായി മുറിച്ചത് 3 വലുത്
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കുഴമ്പ് രൂപത്തിലാക്കുക . എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക . ഇതില്‍ അഞ്ചാമത്തെ ചേരുവകള്‍ യഥാക്രമം മൂപ്പിക്കുക. ഇതില്‍ കുഴമ്പ് രൂപത്തിലാക്കിയ മസാല പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. കോഴിയിറച്ചി കഷണങ്ങളാക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇതില്‍ രണ്ടാം പാലൊഴിച്ചു പകുതി വേവാകുമ്പോള്‍ ഉരുളകിഴങ്ങ് കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക., നല്ലപോലെ വെന്തു കഴിയുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത് ഒന്ന് കുറുകുമ്പോള്‍ ഇറക്കി വെക്കാം.