റൊട്ടി 20 കഷണം
മിന്‍സ് ചെയ്ത ഇറച്ചി അര കിലോ
സവാള കാല്‍ കിലോ
പച്ചമുളക് 15
ഇഞ്ചി 3 ചെറിയ കഷണം
വെളുത്തുള്ളി ഒരു കുടം
കറിവേപ്പില, പുതിനയില,മല്ലിയില ആവശ്യത്തിന്
മൈദ കുറച്ച്
കോഴിമുട്ട 8
ഏലക്ക പൊടി 3
പഞ്ചസാര 100 ഗ്രാം
നെയ്യ്, വെളിച്ചെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു കഷണം റൊട്ടി എടുത്തു മീതെ മൈദ കലക്കി പുരട്ടുക. സവാള, പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി, ഇലകളും വഴറ്റുക. മിന്‍സ് ചെയ്ത ഇറച്ചിയും ഇതിലിട്ട് വഴറ്റുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു വീണ്ടും വഴറ്റി വാങ്ങുക. ഒരു കഷണം റൊട്ടിയുടെ മീതെ രണ്ടു ടീസ്പൂണ്‍ ഇറച്ചി മിശ്രിതം വെച്ച് മറ്റൊരു റൊട്ടി കഷണവും വെച്ച് മൂടുക. റൊട്ടി കഷണങ്ങള്‍ സാന്‍ഡ് വിച്ച് പ്രസ്സറിലാക്കി തീയില്‍ കാണിച്ചു വേവിക്കുക. മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് അടിച്ചു വേവിച്ച റൊട്ടി കഷണങ്ങള്‍ മുക്കി നെയ്യില്‍ പൊരിച്ചെടുക്കുക.