പൊടികൈകള്‍

  1. ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുക
  2. കാരറ്റും പയറും കറി വെക്കുമ്പോള്‍ നാരങ്ങ തൊണ്ടു മുറിച്ചു കറിയില്‍ ഇട്ടാല്‍  സ്വാദ് കൂടും
  3. മത്തങ്ങയും കാരറ്റും കറി വെക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര കൂടെ ചേര്‍ക്കുക, കറിയുടെ സ്വാദ് ഇരട്ടിക്കും
  4. പാവക്കയുറെ കൈപ്പ്‌ കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് പിഴിഞ്ഞെടുത്ത് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.
  5. ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ്‌ പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.
  6. ഉള്ളിയുടെ മണം കളയാന്‍ നാരങ്ങാ തൊണ്ടു കൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും
  7. ഗരം മസാല, ജീരകം ഇവയുടെ സ്വാദ് നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.
  8. കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്‌താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.
  9. ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ്‌ ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ്‌ ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും    .
  10. കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട്‌ പാകം ചെയ്‌താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.
  11. ഇറച്ചി മാര്‍ദവം ഇല്ലെന്നു     തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ   ഇലയില്‍ പൊതിഞ്ഞു  വെക്കുക. പിന്നീട് പാകം ചെയ്‌താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.
  12. സ്ടൂവും മാപ്പാസും ഉണ്ടാക്കുമ്പോള്‍     ഉലുവയിട്ട്‌ കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും  .
  13. വെള്ളത്തിന്‌ പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും
  14. ഉരുളകിഴങ്ങിന്റെ     പുറംതൊലിയില്‍   വെണ്ണ പുരട്ടി ബെയ്ക്ക്‌ ചെയ്‌താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുന്റാകും.
  15. കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.
  16. മസാല പുരട്ടിയ മീനിന്‍റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.
  17. ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.