Showing posts with label Fish. Show all posts
Showing posts with label Fish. Show all posts

ഫിഷ്‌ മോളി













1.കരി മീന്‍ അര കിലോ
2.കുരുമുളക് ഒരു ടീസ്പൂണ്‍
   പെരുംജീരകം ഒരു ടീസ്പൂണ്‍
   വെളുത്തുള്ളി നാല് ചുള
   ജീരകം ഒരു ടീസ്പൂണ്‍
   ഉപ്പ്‌ പാകത്തിന്
   കോണ്‍ഫ്ലോര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
   കോഴിമുട്ട അടിച്ചത് ഒന്ന്
3.തേങ്ങാപാല്‍ ഒരു തേങ്ങയുടെ
4.കശുവണ്ടി അരച്ചത്‌ രണ്ട് ടേബിള്‍ സ്പൂണ്‍
5.എണ്ണ നാല് ഡിസേര്‍ട്ട് സ്പൂണ്‍
6.കറുവാപ്പട്ട രണ്ട് വലിയ കഷണം
   ഏലക്ക പത്ത്
   കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
   കിസ്മിസ് 50  ഗ്രാം
   അണ്ടി പരിപ്പ് 50  ഗ്രാം
7.ചുവന്നുള്ളി 10
   പച്ചമുളക് ആറ്
   ഇഞ്ചി ഒരു കഷണം
   കറി വേപ്പില ഒരു കതിര്‍പ്പ്
 8.സവാള വലുത് രണ്ടെണ്ണം
9.മാക്രോണി 5  ഗ്രാം
   ഗ്രീന്‍ പീസ്‌    നാല് ടേബിള്‍ സ്പൂണ്‍
   നെയ്യ്   50  ഗ്രാം

പാകം ചെയ്യുന്ന വിധം

കരി മീന്‍ വെട്ടി വൃത്തിയാക്കി കഴുകി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ചത് പുരട്ടി 15  മിനിട്ട് വെക്കുക. തേങ്ങ ചുരണ്ടി ഒന്നാം പാലും, രണ്ടാം പാലും വേറെയാക്കുക. ഒന്നാം പാലില്‍ കശുവണ്ടി      അരച്ചതും ചേര്‍ത്ത് മാറ്റി വെക്കണം. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ടു   നന്നായി വഴന്നു കഴിയുമ്പോള്‍ സവാളയിട്ട്‌ വഴറ്റണം. സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് മീന്‍ പെറുക്കിയിടുക  . തിളച്ചു വരുമ്പോള്‍ കശുവണ്ടിയരച്ചു   ചേര്‍ത്ത ഒന്നാംപാല്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. വറുത്തു കോരി വെച്ചിരിക്കുന്ന ആറാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കണം  . മാക്രോണി തിളച്ചവെള്ളത്തിലിട്ടു  പുഴുങ്ങി ഗ്രീന്‍ പീസും   ചേര്‍ത്ത് കറിയുടെ മുകളില്‍ വിതറാം.

റൊട്ടിപ്പൊടി മുക്കി വറുത്ത മീന്‍















1.ദശ കട്ടിയുള്ള മീന്‍ അര കിലോ
2.വെളുത്തുള്ളി 10
   പച്ച മുളക് 3
   ഇഞ്ചി ഒരു വലിയ കഷണം
   കുരുമുളക് ഒരു ടീസ്പൂണ്‍
   ഉപ്പ്‌ പാകത്തിന്
3.ചെറുനാരങ്ങ നീര് ഒരു ചെറു നാരങ്ങയുടെ പകുതി
4.മുട്ട അടിച്ചു പതപ്പിച്ചത് ഒന്ന്
   റൊട്ടിപ്പൊടി ആവശ്യത്തിന്‌
5.എണ്ണ വറുക്കാന്‍ ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കാണാം കുറച്ചു വീതിയുള്ള കഷണങ്ങളാക്കി മുറിച്ചു വെക്കുക. രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് മയത്തില്‍ അരച്ച് വെക്കുക. അരപ്പും ചെറുനാരങ്ങാനീരും കൂടി മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അര മണിക്കൂറിനു ശേഷം മീന്‍ കഷണങ്ങള്‍ മുട്ടയിലും റൊട്ടിപ്പൊടിയിലും     മുക്കി വറുക്കുക. സലാഡും ചേര്‍ത്തും കഴിക്കാം.

കുടംപുളിയിടു വേവിച്ച മീന്‍













മീന്‍ കഷണങ്ങളാക്കിയത് അര കിലോ
മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഉലുവ അരയ്ക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി 12  അല്ലി
ഇഞ്ചി ഒരു ചെറിയ കഷണം
എണ്ണ കാല്‍ കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
കുടംപുളി മൂന്ന്
ഉപ്പു പാകത്തിന്

പാകം ചെയ്യുന്ന വിധം

മുളക് പൊടി, മഞ്ഞള്‍ പൊടി , ഉലുവ പൊടിച്ചത് എന്നിവ അല്പം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക., പകുതി വെളുത്തുള്ളിയും ഇഞ്ചിയും അല്പം വെള്ളത്തില്‍ അരക്കുക. എണ്ണ ചൂടാക്കി അതില്‍ കടുക് പൊട്ടിക്കുക, പിന്നീട് സവാള ബാക്കിയുള്ള വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പില എന്നിവ   ചേര്‍ത്ത് വഴറ്റുക. ഇളം ചുവപ്പാകുമ്പോള്‍ മാറ്റി വെക്കുക. അതേ എണ്ണയില്‍ അരപ്പ് ചേര്‍ത്ത് വഴറ്റുക  . കുതിര്‍ത്തു വെച്ചിരിക്കുന്ന പുളിയും രണ്ടു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. പിന്നീട് തീ കുറച്ചു മീന്‍ കഷണങ്ങളും വഴറ്റി വെച്ചിരിക്കുന്ന ചേരുവകളും ചേര്‍ത്ത് വേവിക്കുക. ചാറിനു കട്ടിയാവുമ്പോള്‍ വാങ്ങി വെക്കാം

കരിമീന്‍ ഫ്രൈ














കരിമീന്‍ വെട്ടികഴുകി വരഞ്ഞത് അര കിലോ
മുളക് പൊടി മൂന്നു ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പു പാകത്തിന്

പാകം ചെയ്യുന്ന വിധം

മുളക് പൊടിയും കുരുമുളക് പൊടിയും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

മലബാര്‍ മീന്‍ കറി














  1. മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
  2. കടുക് ഒരു ടീസ്പൂണ്‍
  3. ഉലുവ കാല്‍ ടീസ്പൂണ്‍
  4. സവാള അറിഞ്ഞത് 3
  5. വെളുത്തുള്ളി അല്ലി 3 -4  അല്ലി
  6. പച്ചമുളക് രണ്ട്  
  7. മല്ലിയില ഒരു പിടി
  8. വാളന്‍ പുളി ഒരു ചെറു നാരങ്ങ വലിപ്പം
  9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതില്‍ കടുകും ഉലുവയും പൊട്ടിക്കുക. നാലുമുതല്‍   എഴുവരെയുള്ള ചേരുവകള്‍ നല്ലപോലെ മൂപ്പിക്കുക. ഇതില്‍ വാളന്‍ പുളി പിഴിഞ്ഞ് വെള്ളം ഒഴിച്ച് മീന്‍ കഷണങ്ങളും ഇട്ടു തിളപ്പിക്കുക. വേകുമ്പോള്‍ മല്ലിയില ചേര്‍ക്കുക.

കൊഞ്ച് തീയല്‍














 കൊഞ്ച്   കാല്‍ കിലോ
തേങ്ങ ചിരകിയത് ഒരു മുറി
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി കാല്‍ ടേബിള്‍ സ്പൂണ്‍
ഉലുവപൊടി   ഒരു നുള്ള്
ചുവന്നുള്ളി നീളത്തിലരിഞ്ഞത് 15
പച്ചമുളക് ആറ്
വാളന്‍ പുളി ഒരു നെല്ലിക്ക വലിപ്പം
ഉപ്പു പാകത്തിന്
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
 
പാകം ചെയ്യുന്ന വിധം
 
തേങ്ങ ചിരകിയത് ഒരു ചീനച്ചട്ടിയിലിട്ടു വറുക്കുക. തേങ്ങ ചുവപ്പ് നിറം ആകുമ്പോള്‍ അതിലേക്കു മുളക് പൊടി, മല്ലി പൊടി, ഉലുവപൊടി എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചു നന്നായി അരച്ചെടുക്കുക. ഒരു കപ്പു വെള്ളവും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊഞ്ച് വേവിച്ചെടുക്കുക. അതിലേക്കു പുളി പിഴിഞ്ഞത് ( ഏകദേശം ഒരു കപ്പു വെള്ളത്തില്‍) അരപ്പും ഉള്ളിയും പച്ച മുളക് ചേര്‍ത്ത് തിളപ്പിച്ച്‌ കുഴമ്പ് പരുവത്തിലാകുമ്പോള്‍ വാങ്ങി വെക്കുക. ഇതില്‍ കടുകും കറിവേപ്പിലയും വറുത്തു ചേര്‍ക്കുക.
 

തേങ്ങയരച്ച മീന്‍ കറി
















മീന്‍ അര കിലോ
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
വെളുത്തുള്ളി 9  അല്ലി
പച്ചമുളക് നടുവേ പിളര്‍ന്നത് 3
ഇഞ്ചി ഒരു   കഷണം
വാളന്‍ പുളി ഒരു നെല്ലിക്കാ വലിപ്പം
തേങ്ങ ചിരകിയത് ഒരു കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ രണ്ട്‌ ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് 3
കറി വേപ്പില രണ്ട്‌ തണ്ട്

പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കുക. മല്ലിപൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ്, പച്ചമുളക്, ഇഞ്ചി, പുളി വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. അല്‍പ സമയം കഴിഞ്ഞാല്‍ തേങ്ങ അരച്ചത്‌ ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. എണ്ണ   ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റി   കറിയില്‍ ചേര്‍ക്കുക.

തേങ്ങാപാലില്‍ വേവിച്ച മീന്‍ കറി














മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
വെളിച്ചെണ്ണ കാല്‍ കപ്പ്
സവാള നീളത്തിലരിഞ്ഞത് ഒരു കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌ അര ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്‌ ഒരു ടീസ്പൂണ്‍
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
മുളക് പൊടി ഒന്നര ടീസ്പൂണ്‍
തക്കാളി കഷണങ്ങളാക്കിയത് അര കപ്പ്
തേങ്ങ ചിരകിയത് കാല്‍ കപ്പ്
അണ്ടി പരിപ്പ് 12
ഒരു കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്ന് എടുത്ത തേങ്ങ   പാല്‍ അര കപ്പ്
പുളിയില്ലാത്ത തൈര് കാല്‍ കപ്പ്
കിസ്മിസ് അരച്ചത്‌ അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പച്ചമുളക് അറ്റം പിളര്‍ന്നത് ആറ്
ചെറു നാരങ്ങാ നീര് ഒരു ടീസ്പൂണ്‍
മല്ലിയില കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ സവാള അരിഞ്ഞതും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക. പിന്നീട് യഥാക്രമം വെളുത്തുള്ളി അരച്ചത്‌, ഇഞ്ചി അരച്ചത്‌, മല്ലി അരച്ചത്‌, മുളക് പൊടി അരച്ചത്‌ എന്നിവ ചേര്‍ത്ത് വഴറ്റണം. ചെറു തീയേ പാടുള്ളൂ, തക്കാളിയും ചേര്‍ത്ത് വഴറ്റുക.ഒരു കപ്പ് വെള്ളം ഇതില്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. വെള്ളം തിളച്ചാലുടന്‍ തേങ്ങയും അണ്ടി പരിപ്പും ചേര്‍ത്തരച്ചു തേങ്ങാപാലില്‍ കലക്കി കറിയില്‍ ചേര്‍ക്കണം. മീന്‍ പകുതി വെന്താലുടന്‍ പുളിയില്ലാത്ത തൈര് , കിസ്മിസ് അരച്ചത്‌, ഉപ്പ്, പച്ച മുളകും ചേര്‍ക്കുക. മീന്‍ കഷണങ്ങളില്‍ ചേരുവകളെല്ലാം ശരിക്ക് പിടിച്ചു, വാങ്ങുന്നതിന് അല്പം മുന്‍പ്   ചെറു നാരങ്ങാ നീരും ചേര്‍ക്കുക. അവസാനം മല്ലിയിലയും ചേര്‍ത്ത് പാത്രം ചുറ്റിച്ചു വാങ്ങി ചൂട്ടൊടെ ഉപയോഗിക്കണം.

ഫിഷ്‌ ബിരിയാണി














  1. നല്ല ദശയുള്ള മേല്‍ത്തരം മത്സ്യം കഷണങ്ങളാക്കിയത്   അര കിലോ
  2. സവാള അരിഞ്ഞത് രണ്ട്
  3. ഇഞ്ചി ചതച്ചത് ഒരു കഷണം
  4. ഉള്ളി ഒന്നര കപ്പ്
  5. പച്ച മുളക് 50  ഗ്രാം
  6. പൊടിച്ച മസാലകൂട്ട്   ഒരു ടീസ്പൂണ്‍
  7. പെരുംജീരകം ഒരു ടീസ്പൂണ്‍
  8. ഉപ്പ്‌ പാകത്തിന്
  9. മുളകുപൊടി അര ടീസ്പൂണ്‍
  10. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
  11. ബിരിയാണി അരി രണ്ടു കിലോ
  12. നെയ്യ് ആവശ്യത്തിന്
  13. തേങ്ങ ഒരു മുറി
  14. ചെറു നാരങ്ങ ഒരെണ്ണം
  15. തൈര് അര കപ്പ്‌

പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങളില്‍ നിന്ന് വെള്ളം നന്നായി വാര്‍ന്ന ശേഷം 8 ,9 ,10  ചേരുവകള്‍ അവയില്‍ പുരട്ടി വെക്കണം. പിന്നീട്    അധികം     മൂക്കാത്ത   വിധം ഇവ വറുത്തു കോരണം. 3 ,4 ,5  ചേരുവകള്‍ ചതച്ചു മല്ലിയില ചേര്‍ത്ത് തൈരില്‍ കലക്കണം. തുടര്‍ന്ന് ഉപ്പും സവാള വറുത്തതും ചേര്‍ക്കണം. ഇതിനു മീതെ മീന്‍ കഷണങ്ങള്‍ നിരത്തി കുറച്ചു വെള്ളമൊഴിച്ച് പത്തു മിനിട്ട് വേവിക്കണം. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വെള്ളം വാലാന്‍ വെക്കണം. വെള്ളം വാര്‍ന്നു കഴിഞ്ഞ ശേഷം തേങ്ങാപാല്‍, മസാലപൊടി, പെരുംജീരകം പൊടിച്ചത്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് പത്തു മിനിട്ട് വേവിക്കണം. ആദ്യം ചോറ് അതിനു മീതെ മീന്‍ മസാല, വീണ്ടും ചോറ് എണ്ണ ക്രമത്തില്‍ വിളമ്പി ചൂട്ടോടെ ഭക്ഷിക്കാം.

ചെമ്മീന്‍ ബിരിയാണി
















  1. തൊലി കളഞ്ഞു വൃത്തിയാക്കിയ ചെമ്മീന്‍ 250  ഗ്രാം
  2. ബിരിയാണി അരി 200  ഗ്രാം
  3. എണ്ണ 100  ഗ്രാം
  4. നെയ്യ്  50 ഗ്രാം
  5. സവാള കനം കുറച്ചു അരിഞ്ഞത് 100  ഗ്രാം
  6. മല്ലിയില 10  gram     
  7. പച്ചമുളക് 25  ഗ്രാം
  8. മല്ലിപൊടി 1  ടീസ്പൂണ്‍
  9. ഗരം മസാല പൊടി 1/2 ടീസ്പൂണ്‍
  10. മുളകുപൊടി 1 /2  ടീസ്പൂണ്‍
  11. മഞ്ഞള്‍പൊടി 1 /2  ടീസ്പൂണ്‍
  12. ചെറുനാരങ്ങ നീര് പകുതി നാരങ്ങയുടെ
  13. ഇഞ്ചി രണ്ടു കഷണം
  14. ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീനില്‍    മസാല പുരട്ടി വെക്കണം, അര മണിക്കൂറിനു     ശേഷം ചെമ്മീന്‍   എണ്ണയില്‍ പൊരിച്ചു കോരിയെടുക്കണം. ബാക്കി   വരുന്ന എണ്ണയില്‍ ഉള്ളി മൂപ്പിചെടുക്കണം. തുടര്‍ന്ന്   അരച്ച മസാലയിട്ട്   മൂപ്പിച്ച  ഉപ്പും മല്ലി പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. വെള്ളം വറ്റി വരുമ്പോള്‍ പൊരിച്ചു കോരിയെടുത്ത   ചെമ്മീന്‍ അതിലിടണം . ഇതിനോടൊപ്പം 6 ,9 ,12  ഇനങ്ങള്‍ ചേര്‍ത്ത് ഇളക്കണം. നന്നായി യോജിപ്പിച്ച ശേഷം വാങ്ങി വെക്കാം. പിന്നീട് ഒരു പാത്രത്തില്‍ നെയ്യ്  ചൂടാക്കി   ഉള്ളി മൂപ്പിചെടുക്കണം. അതില്‍ കഴുകി വൃത്തിയാക്കിയ അരിയിട്ട് ഇളക്കണം. മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് കൊടുക്കണം. ശേഷം പാത്രം ഭദ്രമായി മൂടി ചെറുതീയില്‍ വേവിച്ചെടുക്കണം. അരി വെന്ത് വെള്ളം വറ്റിയ ശേഷം ചോറ് പകുതി മാറ്റി വെക്കണം. ബാക്കി   പകുതിയില്‍ ചെമ്മീന്‍ മസാലകള്‍ നിരത്തിയിട്ട്‌  അതിനുമുകളില്‍ മാറ്റിവെച്ച ചോറ് നിരത്തണം. പിന്നീട്   ഒരു പാത്രം കൊണ്ട് മൂടി ചെറുതീയില്‍ കുറച്ചു നേരം വെക്കണം. ഇനി വാങ്ങി  വെക്കാം.