1.ദശ കട്ടിയുള്ള മീന്‍ അര കിലോ
2.വെളുത്തുള്ളി 10
പച്ച മുളക് 3
ഇഞ്ചി ഒരു വലിയ കഷണം
കുരുമുളക് ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
3.ചെറുനാരങ്ങ നീര് ഒരു ചെറു നാരങ്ങയുടെ പകുതി
4.മുട്ട അടിച്ചു പതപ്പിച്ചത് ഒന്ന്
റൊട്ടിപ്പൊടി ആവശ്യത്തിന്
5.എണ്ണ വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി കാണാം കുറച്ചു വീതിയുള്ള കഷണങ്ങളാക്കി മുറിച്ചു വെക്കുക. രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് മയത്തില്‍ അരച്ച് വെക്കുക. അരപ്പും ചെറുനാരങ്ങാനീരും കൂടി മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അര മണിക്കൂറിനു ശേഷം മീന്‍ കഷണങ്ങള്‍ മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുക്കുക. സലാഡും ചേര്‍ത്തും കഴിക്കാം.