Showing posts with label Roti/bread. Show all posts
Showing posts with label Roti/bread. Show all posts

ബ്രൌണ്‍ ബ്രെഡ്‌















1.ഗോതമ്പ് നുറുക്ക് 200  ഗ്രാം
2.ഗോതമ്പ് പൊടി ഒരു കിലോ
3.യീസ്റ്റ് 200  ഗ്രാം
   മാള്‍ട്ട് 10  ഗ്രാം
   ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടി അരിച്ച്‌ മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മാവ് 250  ഗ്രാം വീതമുള്ള ഓരോ ഉരുളകള്‍ ആക്കണം . അത് അടച്ച്‌ പൊങ്ങാന്‍ വെക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ പൊങ്ങി വന്ന ഓരോ ഉരുളകളും ഇടിച്ചു താഴ്ത്തി ഓവല്‍ ഷേയ്പ്പില്‍   ആക്കുക. 30  മിനിട്ട് കഴിഞ്ഞു തയ്യാറാക്കിയ ബ്രെഡുകള്‍ ഓരോന്നും പൊങ്ങി വരുമ്പോള്‍ വെള്ളം സ്പ്രേ ചെയ്ത്‌ നീളത്തില്‍ മുറിച്ചു കൊടുക്കുക. ഓവനില്‍ വെച്ച് 180  ഡിഗ്രി ചൂടില്‍ 25  മിനിട്ട് ബെയ്ക്ക്‌ ചെയ്യുക.

മസാല ബ്രെഡ്‌









1.മൈദ 500  ഗ്രാം
2.ഉപ്പ് 5  ഗ്രാം
   യീസ്റ്റ് 5  ഗ്രാം
3.മസാലകള്‍ പൊടിച്ചത് 5  ഗ്രാം
   സവാള അരിഞ്ഞത് 20  ഗ്രാം
   വെളുത്തുള്ളി ചതച്ചത് 5  ഗ്രാം
   പച്ചമുളക് ചതച്ചത് 5  ഗ്രാം
4.എള്ള് 10  ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദ അരിച്ച്‌ ഉപ്പും യീസ്റ്റും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തില്‍ ഉരുട്ടി മാവ് പൊങ്ങാന്‍ വെക്കുക. മുകളില്‍ എള്ള് വിതറി 200  ഡിഗ്രി ചൂടില്‍ 15  മിനിട്ട് ഓവനില്‍ ബെയ്ക്ക്‌ ചെയ്യുക. ബെയ്ക്ക്‌ ചെയ്ത്‌ തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്ത്‌ കൊടുക്കണം.

ഇറ്റാലിയന്‍ ബ്രെഡ്‌












1.മൈദ 500  ഗ്രാം
2.ഉപ്പ് 5  ഗ്രാം
  യീസ്റ്റ് 10  ഗ്രാം
3.ഒലിവെണ്ണ   10  മില്ലി
4.റോസ് മേരി   5  ഗ്രാം
   അയ്‌മോദകം     5  ഗ്രാം
 
പാകം ചെയ്യുന്ന വിധം
 
മൈദ അരിച്ചെടുക്കുക. രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴക്കുക, ഒലിവെണ്ണയും നാലാമത്തെ ചേരുവകളും ചേര്‍ത്ത് കുഴക്കുക. മാവ് ചെറിയ കഷണങ്ങളാക്കുക. ഓരോന്നും നടുവില്‍ മുറിഞ്ഞിരിക്കുന്നതുപോലെ നീളത്തില്‍ ആക്കുക  . ഓവനില്‍ 160  ഡിഗ്രി ചൂടില്‍ 25  മിനിട്ട് ബെയ്ക്ക്‌   ചെയ്ത്‌ ഒലിവ് ഓയില്‍ ബ്രഷ് ചെയ്തെടുക്കുക. ബെയ്ക്ക്‌   ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ   ചെയ്തു കൊടുക്കണം. മുകള്‍ ഭാഗത്ത്‌ കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ    ചെയ്യുന്നത്.

ഫ്രഞ്ച് ബ്രെഡ്‌















മൈദ 500  ഗ്രാം
ഉപ്പ്‌ 10  ഗ്രാം
യീസ്റ്റ് 5  ഗ്രാം
ഐസ് പോലെ തണുത്ത വെള്ളം 320  മില്ലി

പാകം ചെയ്യുന്ന വിധം

മൈദ അരിച്ചെടുത്ത് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴച്ച് 15  മിനിട്ട് അനക്കാതെ വെക്കുക. 15  മിനിട്ടിനു ശേഷം കുഴച്ചു വെച്ചിരിക്കുന്ന മാവ്   350  ഗ്രാം വീതമുള്ള കഷണങ്ങളാക്കുക. ഓരോ  കഷണവും ഉരുളകളാക്കി വീണ്ടും 10  മിനിട്ട് വെക്കുക. പൊങ്ങി വന്നത് ഇടിച്ചു താഴ്ത്തി ചപ്പാത്തി കോല്‍ കൊണ്ടു 40  സെന്റിമീറ്റര്‍   നീളത്തില്‍ ഉരുട്ടി പരത്തുക. മാവ് പൊങ്ങി കഴിയുമ്പോള്‍ ഓരോ ബ്രെടിലും    മൂന്നു പ്രാവശ്യം മൂര്‍ച്ചയുള്ള കത്തി കൊണ്ടു കോണോടു കോണ്‍ വരക്കണം. 220  മുതല്‍ 240  ഡിഗ്രി വരെ ചൂടില്‍ 25  മുതല്‍ 30  മിനിട്ട് വരെ ബെയ്ക്ക്‌ ചെയ്യുക. ബെയ്ക്ക്‌ ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും    വെള്ളം സ്പ്രേ ചെയ്തു   കൊടുക്കണം. മുകള്‍ ഭാഗത്ത്‌ കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്

ബ്രൌണ്‍ അറബിക് ബ്രെഡ്‌








ഗോതമ്പ് പൊടി 500  ഗ്രാം
പൊടിച്ച ധാന്യങ്ങള്‍ ( ഓട്സ്, ചോളം, പഞ്ഞപുല്ല്) 250  ഗ്രാം
യീസ്റ്റ് 10  ഗ്രാം
ഉപ്പ്‌ 5  ഗ്രാം
മാള്‍ട്ട് 5  ഗ്രാം

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടി അരിച്ചെടുക്കണം. അതിനു നടുവില്‍ ഒരു കുഴിയുണ്ടാക്കി മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് കുഴക്കുക. പൊടിച്ച ധാന്യങ്ങളും ചേര്‍ത്ത് കുഴക്കണം. ചെറിയ ഉരുളകളാക്കി മാവ് 10  മിനിട്ട് നനഞ്ഞ   തുണി കൊണ്ടു മൂടുക. ചപ്പാത്തി കോലുപയോഗിച്ചു ഓരോ ഉരുളകളും വട്ടത്തില്‍ ഒരു മില്ലി മീറ്റര്‍ കനമുള്ള ചപ്പാത്തിയായി പരത്തി അത് മൂന്നു മില്ലി മീറ്റര്‍ കനമാകുന്നതുവരെ പൊങ്ങാന്‍ വെക്കുക. ( ഏതാണ്ട് 30  - 40  മിനിട്ട് വച്ചാല്‍ മതിയാകും) വിറക്‌ അടുപ്പ്   കത്തിച്ചു കനല്‍ ചൂടാക്കി മുകളില്‍ ഒരു കമ്പി വല വെച്ച് ബ്രെഡുകള്‍ ഓരോന്നായി ഇടുക. ഒരു മിനിട്ട് കൊണ്ടു ബ്രെഡ്‌ വീര്‍ത്തു വരും. ചൂട്ടോടെ   ഉപയോഗിക്കാം.

മാള്‍ട്ട് ബ്രെഡ്‌











1. ഓട്സ് 50  ഗ്രാം
   റാഗി ( പഞ്ഞ പുല്ല്) 50  ഗ്രാം
   ചോളം 50  ഗ്രാം
   സണ്‍ ഫ്ലൌര്‍ അരി 50  ഗ്രാം
   ഗോതമ്പ് നുറുക്ക് 50  ഗ്രാം
2.തരുപ്പു തരുപ്പായി പൊടിച്ച ഗോതമ്പ് പൊടി 250  ഗ്രാം
   മൈദ 250  ഗ്രാം
3.യീസ്റ്റ് 10  ഗ്രാം
   മാള്‍ട്ട് 5  ഗ്രാം
   ഉപ്പ്‌ 5  ഗ്രാം
   വെള്ളം 350  ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ തരു തരുപ്പായി പൊടിച്ചെടുക്കുക. രണ്ടാമത്തെ പൊടികള്‍ അരിച്ചെടുക്കുക  . പൊടികളുടെ   നടുവില്‍ ഒരു കുഴി കുഴിച്ച് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക. എല്ലാംകൂടെ കുഴച്ചു മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ പൊടിച്ചതും   ചേര്‍ത്ത് കുഴക്കുക. കുഴച്ച മാവ് 350  ഗ്രാം വീതമുള്ള ചെറിയ ഭാഗങ്ങളാക്കുക. 15  മിനിട്ട് അനക്കാതെ വെക്കുക. മാവ് പൊങ്ങുമ്പോള്‍ ഉരുളകളാക്കി വെക്കുക. ഒരു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. ബെയ്ക്ക്‌ ചെയ്യുന്നതിന് മുന്‍പ് ഓരോ ഉരുളയുടെയും   മുകളില്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കോണോടു കോണ്‍ വരക്കുക. ഓവനില്‍ വെച്ച് 200  ഡിഗ്രി ചൂടില്‍ 20  മിനിട്ട് ബെയ്ക്ക്‌   ചെയ്യുക. ബെയ്ക്ക്‌ ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം.