കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
തേങ്ങ ചിരകിയത് അര മുറി
ചുവന്നുള്ളി ഒരു കപ്പ്
ഇഞ്ചി ഒരു വലിയ കഷണം
പച്ച മുളക് എട്ട്
വെളുത്തുള്ളി എട്ടല്ലി
എണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
തക്കാളി ഒന്ന്
ഉപ്പു പാകത്തിന്
മല്ലിപൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
തേങ്ങ ചിരകിയത് ചീനച്ചട്ടിയിലിട്ടു ഇളം ചുവപ്പാകുന്നതുവരെ വറുത്തു നന്നായി അരക്കുക, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി എന്നിവ ചതച്ചു വെക്കുക. എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള നന്നായി മൂപ്പിക്കുക. അതിന്‍റെ കൂടെ ചതച്ച ചേരുവകളും ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ടു വഴറ്റുക. നന്നായി വഴറ്റിയതിനു ശേഷം അതിന്‍റെ കൂടെ മല്ലിപൊടിയും മുളക് പൊടിയും മഞ്ഞള്‍പൊടിയും ഇറച്ചിയും ഉപ്പും രണ്ടു കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക, 15 മിനിട്ടിനു ശേഷം തേങ്ങ അരച്ചതും ഗരം മസാല പൊടിയും കറിവേപ്പിലയും ചേര്‍ത്ത് 10 മിനിട്ട് കൂടെ ചെറിയ തീയില്‍ വേവിച്ചു ഇറക്കി വെക്കുക.