Showing posts with label Mutton. Show all posts
Showing posts with label Mutton. Show all posts

മട്ടണ്‍ കറി

















മട്ടണ്‍ ഒരു കിലോ
പച്ച    മുളക് ആറ്
വെളിച്ചെണ്ണ 50  മില്ലി
ചുവന്നുള്ളി 100  ഗ്രാം
വെളുത്തുള്ളി 20  അല്ലി
ഇഞ്ചി ഒരു വലിയ കഷണം
മല്ലിയില കുറച്ചധികം
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി രണ്ട്‌ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മട്ടണ്‍ കഷങ്ങളാക്കിയതും പച്ചമുളക് നെടുകെ പിളര്‍ന്നതും പ്രെഷര്‍ കുക്കറില്‍ ഇട്ട്‌     നല്ല പോലെ വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി   അതില്‍ ചുവന്നുള്ളി,വെളുത്തുള്ളി,ഇഞ്ചി എന്നിവയെല്ലാം ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതില്‍ മുളക് പൊടിയും മല്ലിപൊടിയും   ചേര്‍ത്ത് വഴറ്റണം. വഴന്നു വരുമ്പോള്‍   മട്ടണ്‍   കഷണങ്ങള്‍ ചേര്‍ത്തിളക്കുക. മല്ലിയിലയും ചേര്‍ക്കണം. കറിയില്‍ ചാറ് കട്ടിയായിരിക്കണം. കറി വിളമ്പി കഴിയുമ്പോള്‍ ഉള്ളി പ്രത്യേകമായി കാണരുത്. മട്ടണ്‍ കഷണങ്ങളുമായി ഉള്ളി അലിഞ്ഞു ചേര്‍ന്നിരിക്കണം

ചെട്ടിനാട് മട്ടണ്‍ പെപ്പര്‍ ഫ്രൈ












1.  ആട്ടിറച്ചി എല്ലില്ലാതെ ഒരു കിലോ
2.  തക്കാളി ചെറുതായി നുറുക്കിയത് അര കിലോ
ഉള്ളി ചെറുതായി നുറുക്കിയത് അര കിലോ
പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് 50  ഗ്രാം
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി  ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
3.  വെള്ളം ഒരു കപ്പ്‌
4.  ശുദ്ധി ചെയ്ത എണ്ണ ഒരു  കപ്പ്‌
5.  കറിവേപ്പില കുറച്ച്‌

പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി നന്നായി കഴുകിയ ശേഷം രണ്ടാമത്തെ ചേരുവകള്‍ ഒരു കപ്പ്‌ വെള്ളത്തില്‍ പ്രെഷര്‍   കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍   എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം വേവിച്ച മട്ടണ്‍ കഷണങ്ങലിട്ടു നന്നായി വറുത്തെടുക്കുക., കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ മൊരിച്ചെടുക്കുക, ചൂട്ടൊടു കൂടി    വിളമ്പാം.

സഫേദ് മാസ്














1 . ആട്ടിറച്ചി ഒരു കിലോ
2 . ഡാല്‍ഡാ  75  ഗ്രാം
3 . കറുവാപ്പട്ട 5  ഗ്രാം
      ഗ്രാമ്പൂ 5  ഗ്രാം
      ജാതി പത്രി 3  ഗ്രാം
     ഏലക്ക 3  ഗ്രാം
     ഇടണയില ഉണക്കിയത് 3  എണ്ണം  
4 . സവാള പുഴുങ്ങി അരച്ചത്‌ 200  ഗ്രാം 
 5 .   പച്ച ‍മുളക് അരച്ചത്‌ 50  ഗ്രാം
     വറ്റല്‍ മുളകിന്‍റെ  അരി മാത്രം അരച്ചത്‌ 10  ഗ്രാം
     ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്  50  ഗ്രാം
6. അണ്ടി പരിപ്പ് അരച്ചത്‌ 75  ഗ്രാം
      മത്തയുടെ     അരി അരച്ചത്‌ 50  ഗ്രാം  
     ബദാം അരച്ചത്‌ 40  ഗ്രാം
     ഉണങ്ങിയ തേങ്ങ അരച്ചത്‌ 30  ഗ്രാം
    കസ് കസ് അരച്ചത്‌ 25  ഗ്രാം
     ഉപ്പ് പാകത്തിന്
7 . തൈര് അടിച്ചത് 150  മില്ലി
8 . പാല്‍പാട 75  ഗ്രാം
      ഗരം മസാല പൊടി 15  ഗ്രാം
     
പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി കഷണങ്ങളാക്കി മുറിക്കുക. ഡാല്‍ഡാ ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍ ഇട്ടു    പൊട്ടിക്കുക. ആട്ടിറച്ചി ഇട്ട് അഞ്ചു മിനിട്ട് നേരം നിറം മാറാതെ വഴറ്റി എടുക്കാം    . സവാള അരച്ചത്‌ ചേര്‍ത്ത് അഞ്ചു മിനിട്ട് വഴറ്റുക    . അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കുക. ആറാമത്തെ ചേരുവകളും ചേര്‍ത്ത് പത്തു മിനിട്ട് വേവിക്കുക, തീ കുറച്ചു തൈര് ചേര്‍ത്ത് ഇറച്ചി വേവിക്കുക. വേവാകാകുമ്പോള്‍ പാല്‍ പാടയും ഗരം മസാലയും ചേര്‍ത്തിളക്കി ചൂട്ടൊടെ   വിളമ്പുക.

ലാല്‍ മാന്‍സ്











1.  ആടിന്‍റെ കാല്‍  കഷണങ്ങളാക്കിയത് ഒരു കിലോ
2.  ഡാല്‍ഡ   50  ഗ്രാം
എണ്ണ 50  മില്ലി
3.  കറുവപ്പട്ട 5  ഗ്രാം
ഗ്രാമ്പൂ 5  ഗ്രാം
കറുത്ത ഏലക്ക 5  ഗ്രാം
പച്ച ഏലക്ക 5  ഗ്രാം
കുരുമുളക് 3  ഗ്രാം
ഇടണയില ഉണക്കിയത് 3  ഗ്രാം
4.  സവാള അരിഞ്ഞത് 500  ഗ്രാം
5.  വറ്റല്‍‍ മുളക് അരച്ചത്‌ 25  ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 30  ഗ്രാം
6.  മുളക് പൊടി 15  ഗ്രാം
മല്ലിപ്പൊടി 15  ഗ്രാം
മഞ്ഞള്‍‍ പൊടി 10  ഗ്രാം
ജീരകം പൊടിച്ചത് 15  ഗ്രാം
7.  തക്കാളി വേവിച്ചു അരച്ചടുത്തത്  200  ഗ്രാം
8.  തൈര് അടിച്ചത് 100  മില്ലി
9.  ഗരം മസാല പൊടി 15  ഗ്രാം
മല്ലിയില അരിഞ്ഞത് 30  ഗ്രാം


പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി ചെറിയ കഷണങ്ങളാക്കി മുറിക്കുക. എണ്ണയും ഡാല്‍ഡയും ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍ ഇട്ട്‌   പൊട്ടിക്കുക. സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വറ്റല്‍ മുളക് അരച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും    ചേര്‍ത്ത് വേവിക്കണം. ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. തക്കാളി അരച്ചതും ചേര്‍ത്ത് വഴറ്റുക. തീ കുറച്ച ശേഷം തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. മാട്ടിറച്ചി വേവുന്നത്‌ വരെ ചെറിയ തീയില്‍ വേവിക്കുക. ഒന്‍പതാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങുക.

കച്ചേ ഗോഷ്ട് കി ബിരിയാണി













1.  ഇളം  ആട്ടിറച്ചി ഒരു കിലോ
2.  ബസുമതി അരി ഒരു കിലോ
3.  പച്ചമുളക് ( നെടുകെ കീറിയത്) 20  ഗ്രാം
പുതിനയില അരിഞ്ഞത് 15  ഗ്രാം
മല്ലിയില അരിഞ്ഞത് 15  ഗ്രാം
പുളിയുള്ള തൈര് 400  ഗ്രാം
4.  പാല്‍ 100  മില്ലി
കുങ്കുമപ്പൂവ്   ഒരു നുള്ള്
5.  ഇഞ്ചി ചതച്ചത് 15  ഗ്രാം
വെളുത്തുള്ളി ചതച്ചത്   15  ഗ്രാം
6.  കറുവാപട്ട 5  ഗ്രാം
ഗ്രാമ്പൂ 5  ഗ്രാം
ഏലക്ക 5  ഗ്രാം
ഇടനയില   ( ബേ ലീഫ് ) ഉണക്കിയത് രണ്ടു
സാജീരകം 3  ഗ്രാം
നെയ്യ് 100  ഗ്രാം
7.  മുളക് പൊടി ൧൦ ഗ്രാം
ഉപ്പ്‌ പാകത്തിന്
സവാള വറുത്തത് 75  ഗ്രാം
8.  വെള്ളം 5  ലിറ്റര്‍
9.  മൈദാ മാവ് കുഴച്ചത് 250  ഗ്രാം

പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി കഴുകി വെള്ളം വാലാന്‍ വെക്കുക. അരി കഴുകി വൃത്തിയാക്കി തണുത്ത വെള്ളത്തില്‍ 20  മിനിട്ട് കുതിര്‍ത്തു വെക്കുക. തൈര് നന്നായി അടിച്ച ശേഷം മൂന്നാമത്തെ ചേരുവകളില്‍ ബാക്കിയുള്ളതും ചേര്‍ത്തിളക്കി മാറ്റി വെക്കുക. പുതിനയുടെയും മല്ലിയുടെയും   വേര് കളയാതെ എടുത്തു വെക്കണം. കുങ്കുമപ്പൂ  പാലില്‍ കലക്കി ചെറുതായി ചൂടാക്കി മാറ്റി വെക്കുക. തൈര് അടിച്ചതും ഇഞ്ചിയും വെളുത്തുള്ളി  ചതച്ചതും ആറാമത്തെ ചേരുവകളുടെ പകുതിയും ഏഴാമത്തെ ചേരുവകളും ഇറച്ചിയില്‍ പുരട്ടി 30  മിനിട്ട് വെക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ 5  ലിറ്റര്‍ വെള്ളം ചൂടാക്കി ബാക്കിയുള്ള ഗരം മസാല ചേര്‍ക്കുക. എടുത്തു വെച്ചിരിക്കുന്ന പുതിനയുടെയും മല്ലിയുടെയും വേര് ഒരു തുണിയില്‍ കെട്ടി അടുപ്പിലിരിക്കുന്ന വെള്ളത്തിലിട്ടു മൂടിവെക്കുക. വെള്ളം തിളക്കുമ്പോള്‍ അരിയിട്ട്   പാതി വേവാകുമ്പോള്‍ ഊറ്റുക    . അടി കട്ടിയുള്ള പാത്രത്തില്‍ പുരട്ടി വെച്ചിരിക്കുന്ന മട്ടന്‍ നിരത്തുക, കുങ്കുമപ്പൂ കലക്കി വെച്ചിരിക്കുന്ന പാലില്‍ പകുതി, ഇതില്‍ തളിക്കണം. അതിനുമുകളില്‍ ചോറും നിരത്തി ബാക്കി പാലും തളിക്കുക. ബാക്കിയുള്ള നെയ്യും ഇതില്‍ ഒഴിച്ച് പാത്രം അടച്ചു കുഴച്ചു വെച്ചിരിക്കുന്ന മൈദാ മാവ് കൊണ്ടു ഒട്ടിച്ചു പാത്രം   ചെറിയ തീയില്‍   വെക്കുക. ആവി വരുമ്പോള്‍ അല്പം കനല്‍ അടുപ്പിനു മുകളിളിടുക 45  മിനിട്ടിനുശേഷം അടപ്പ് മാറ്റി ചൂട്ടൊടെ   വിളമ്പുക.

ഷാമി കബാബ്



















1.  എല്ലില്ലാത്ത ആട്ടിറച്ചി ഒരു കിലോ 
2.  കടലപരിപ്പ്‌ 150  ഗ്രാം
വെളുത്തുള്ളി 50  ഗ്രാം
മുളക് പൊടി 10  ഗ്രാം
കറുവാപ്പട്ട 5  ഗ്രാം
ഏലക്ക 5 ഗ്രാം
ഗ്രാമ്പൂ 5 ഗ്രാം
3.  വെള്ളം പാകത്തിന്
4.  സവാള വറുത് എടുത്തത്‌  10  ഗ്രാം
പുതിനയില അരിഞ്ഞത്  15  ഗ്രാം
മല്ലിയില അരിഞ്ഞത് 15  ഗ്രാം
5.  മുട്ട അടിച്ചത്   രണ്ട്
ഉപ്പു പാകത്തിന്
ചെറുനാരങ്ങ ഒന്ന്
6.  എണ്ണ പാകത്തിന്

പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വേവിച്ച കൂട്ടും നാലാമത്തെ ചേരുവകളും കട്ട്‌ലെറ്റിനെന്ന  പോലെ മിന്‍സ് ചെയ്യുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ നന്നായി യോജിപ്പിക്കുക. രണ്ടര ഇഞ്ച്‌ വട്ടത്തിലുള്ള കട്ട്‌ലെറ്റ്‌ ആയി  ഉരുട്ടി എടുക്കുക. എണ്ണ നന്നായി ചൂടാക്കി കട്ട്‌ലെറ്റ്‌ വറുത്തെടുക്കണം. സവാള വട്ടത്തിലരിഞ്ഞതും മിന്ട്‌  ചട്നിയും ചേര്‍ത്ത് ചൂട്ടൊടെ   വിളമ്പാം

മട്ടണ്‍ ചോപ്സ്















ഇറചിയടക്കമുള്ള വാരിയെല്ല് ഒരു കിലോ
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി നീളത്തിലരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വിനാഗിരി   രണ്ട് ഡിസേര്‍ട്ട് ടീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്
സവാള അരിഞ്ഞത് രണ്ട് കപ്പ്
മല്ലിപ്പൊടി രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
ഉണക്ക മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
പെരുംജീരകം മൂപ്പിച്ചത് രണ്ട് ടീസ്പൂണ്‍
നെയ്യ് ഒരു ടീസ്പൂണ്‍
എണ്ണ കാല്‍ കപ്പ്
കുരുമുളക് പൊടിച്ചത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കറിവേപ്പില ഒരു കെട്ട്
 
പാകം ചെയ്യുന്ന വിധം
 
ഒന്നുമുതല്‍ 5  ഉള്‍പടെയുള്ള ചേരുവകള്‍ പ്രഷര്‍ കുക്കറില്‍ ഇട്ട്     ഒരു കപ്പ് വെള്ളമൊഴിച്ച് ചെറു തീയില്‍ മുക്കാല്‍ മണിക്കൂര്‍ വളരെ മയത്തില്‍ വേവിക്കുക. എന്നിട്ട് അതിന്‍റെ ചാറ് ഊറ്റിഎടുക്കുക    . അത് അര കപ്പ് ചാറായി വറ്റിച്ച് എടുക്കണം   . പിന്നീട് ആവി വരുന്ന അപ്പ ചെമ്പിന്‍റെ തട്ടില്‍ സവാള നിരത്തി തട്ടം കൊണ്ടു മൂടി ഒരു മിനിട്ട് നേരം പകുതി വേവിച്ചെടുക്കണം. സവാളയുടെ മധുരം മാറാനാണിത് തുടര്‍ന്ന് പെരുംജീരക ചേര്‍ത്ത് മസാല പൊടികള്‍ വളരെ മയത്തില്‍ അരച്ചെടുക്കണം. അടുത്തതായി നെയ്യും എണ്ണയും ചൂടാക്കി യോജിപ്പിച്ച് കറിവേപ്പില മൂപ്പിച്ചു കോരി വെക്കണം. ബാക്കി എണ്ണയില്‍ അരപ്പ് ചേര്‍ക്കുക. ചെറു തീയില്‍ മൂപ്പിച്ചു സവാള ചേര്‍ത്ത് വഴറ്റുക. മാറ്റി വെച്ചിരിക്കുന്ന   ഇറച്ചി ചാര്‍ ഇതിലോഴിച്ച് തിളക്കുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ക്കണം. കഷണങ്ങളില്‍ ചാറ്‌ പൊതിയുന്ന സമയത്ത് കുരുമുളക് പൊടിയും കറിവേപ്പിലയും ഇട്ട ശേഷം വാങ്ങുക.

മട്ടണ്‍ റോസ്റ്റ്














ആട്ടിറച്ചി ഒരു കിലോl
ഉരുളകിഴങ്ങ് കാല്‍ കിലോ
സവാള ഒരു കിലോ
തക്കാളി ഒന്ന്
വറ്റല്‍ മുളക് നാല്
കുരുമുളക് പൊടി അര ടീസ്പൂണ്‍
ഏലക്ക നാല്
ഗ്രാമ്പൂ നാല്
വിനാഗിരി രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ഒരു കഷണം
പട്ട ഒരു കഷണം
വെളുത്തുള്ളി 8  അല്ലി
നെയ്യ് 25  ഗ്രാം
വെള്ളം ഒരു കപ്പ്
ഉപ്പ്‌ പാകത്തിന്
 
 
പാകം ചെയ്യുന്ന വിധം
 
ഇറച്ചി കഴുകി വൃത്തിയാക്കിയ ശേഷം എല്ല് മാറ്റണം. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഉപ്പ്‌ എന്നിവ അരച്ച് വിനാഗിരി ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി വെക്കണം. ഇറച്ചി നല്ല വണ്ണം ഫോര്‍ക്ക് കൊണ്ടു കുത്തണം. സവാളയും തക്കാളിയും മുറിച്ചു വെക്കുക. പ്രഷര്‍ കുക്കര്‍ ചൂടാക്കി നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ സവാള, വറ്റല്‍ മുളക്. ഗ്രാമ്പൂ, പട്ട, ഏലക്ക മുതലായവ വഴറ്റണം. ഇളം തവിട്ടു നിറമാകുമ്പോള്‍ ഇറച്ചിയും തക്കാളിയും ചേര്‍ത്ത് വീണ്ടും തവിട്ടു നിറമാകുന്നതു വരെ വഴറ്റണം. പിന്നീട് ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് ഉയര്‍ന്ന തീയില്‍ വെക്കണം. അതിനു ശേഷം ഇടത്തരം തീയില്‍ 20  മിനിട്ട് വെക്കണം. കുക്കര്‍ തണുത്തു കഴിഞ്ഞ ശേഷം തുറക്കുക. വെള്ളം മിച്ചമു ണ്ടെങ്കില്‍    വറ്റിക്കണം.

മട്ടണ്‍ കറി
















മട്ടണ്‍ അര കിലോ
സവാള കാല്‍ കിലോ
തൈര് 100  ഗ്രാം
തക്കാളി 100  ഗ്രാം
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
പച്ചമുളക് രണ്ടെണ്ണം
വെളുത്തുള്ളി രണ്ടല്ലി
ഇഞ്ചി ഒരു കഷണം
കറിവേപ്പില രണ്ട് തണ്ട്
ഗ്രാമ്പൂ രണ്ടെണ്ണം
കറുവാപ്പട്ട ഒരു കഷണം
നെയ്യ് 150  ഗ്രാം
ഏലക്ക മൂന്നെണ്ണം
വെള്ളം രണ്ടര കപ്പ്
ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ഇറച്ചി കഴുകി വൃത്തിയാക്കിയ ശേഷം സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ച് വെക്കണം. എന്നിട്ട് തക്കാളി അരിയണം. പിന്നീട് കുക്കറില്‍ നെയ്യൊഴിച്ച് ചൂടാക്കി അതില്‍ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ( അരച്ചത്‌) എന്നിവയിട്ട് ചുവക്കുന്നത് വരെ വറുക്കണം. അതിനു ശേഷം ഇറച്ചി, ഇറച്ചി മസാലകള്‍, തൈര്, തക്കാളി, വറ്റല്‍ മുളക്, മഞ്ഞള്‍ പൊടി, ഉപ്പ്‌ എന്നിവ ചേര്‍ക്കണം. വെള്ളം വറ്റുന്നതുവരെ     ഇറച്ചി വറുക്കണം. പിന്നീട് ഇറച്ചി അഞ്ചു മിനിട്ട് കൂടി വറുക്കണം. വെള്ളം ഒഴിച്ച് കുക്കര്‍ അടച്ച് ഏറ്റവും ഉയര്‍ന്ന ചൂടില്‍ വെക്കണം. 10  മിനിട്ട് വേവിക്കണം. കുക്കര്‍ തണുത്തു കഴിഞ്ഞാല്‍ തുറന്നു ഉപയോഗിക്കണം.

മട്ടണ്‍ സ്റ്റൂ













മട്ടണ്‍ അര കിലോ
സവാള 150   ഗ്രാം
ഇഞ്ചി ഒരു കഷണം
പച്ച മുളക് അഞ്ചെണ്ണം
വെളുത്തുള്ളി 10  അല്ലി
കറിവേപ്പില രണ്ട് തണ്ട്
ഉരുളകിഴങ്ങ് 250  ഗ്രാം
തേങ്ങ ഒരെണ്ണം
എണ്ണ 100  ഗ്രാം
ഗ്രാമ്പൂ പത്തെണ്ണം
ഏലക്ക അഞ്ചെണ്ണം
കറുവാപ്പട്ട ഒരു കഷണം
വിനാഗിരി രണ്ട് ടീസ്പൂണ്‍
മൈദ രണ്ട് ടീസ്പൂണ്‍
കറിവേപ്പില രണ്ട് കതിര്
ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ആദ്യമായി മസാല എണ്ണയില്‍ വഴറ്റി കോരണം. ശേഷിച്ച എണ്ണയില്‍ മൈടയിട്ട് മൂക്കുമ്പോള്‍ ഇറച്ചി വഴറ്റണം. തേങ്ങ ചിരകി ഒന്നാം പാലും മൂന്ന്‌ കപ്പ് രണ്ടാം പാലും എടുക്കണം. ഇതില്‍ രണ്ടാം പാല്‍ ഇറച്ചിയില്‍ ഒഴിക്കുക. എന്നിട്ട് വിനാഗിരിയും   പാകത്തിന് ഉപ്പും കൂടി കലര്‍ത്തി വേവിക്കണം. ഇറച്ചി പകുതി വേവാകുമ്പോള്‍ വഴറ്റി വെച്ചിരിക്കുന്ന മസാല, ഉരുളകിഴങ്ങ് എന്നിവ ചേര്‍ത്ത് പാത്രം മൂടി വെച്ച് വേവിക്കണം. ഒടുവിലായി ചാറ് കുറുകുമ്പോള്‍ ഒന്നാം   പാല്‍ ചേര്‍ത്ത് ചൂടാക്കി ഇറക്കി വെക്കണം.
 

മട്ടണ്‍ കബാബ്














  1. ആട്ടിറച്ചി ഒരു കിലോ
  2. സവാള അര കപ്പ്
  3. മുട്ട രണ്ട്
  4. ചുവന്നുള്ളി ഒരു കപ്പ്
  5. കോന്‍ ഫ്ലൌര്‍ 10  ഗ്രാം
  6. പച്ചമുളക് നാലെണ്ണം
  7. കുരുമുളക് പൊടി ഒരു സ്പൂണ്‍
  8. പുതിനയില 10  ഗ്രാം
  9. മല്ലിപൊടി ഒരു സ്പൂണ്‍
  10. ഏലക്ക 5  എണ്ണം
  11. കടലപരിപ്പ്‌ ൫൦ ഗ്രാം
  12. പട്ട അഞ്ചെണ്ണം
  13. ഗ്രാമ്പൂ അഞ്ചെണ്ണം
  14. ഇഞ്ചി രണ്ട് കഷണം
  15. എണ്ണ കാല്‍ കിലോ
  16. മല്ലിയില 10  ഗ്രാം
  17. ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ഇറച്ചി കഷണങ്ങളടൊപ്പം   10  മുതല്‍ 17  കൂടിയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം വേവിക്കണം. ഇത് തണുത്തു കഴിയുമ്പോള്‍ ഇതിനോടൊപ്പം രണ്ട് മുതല്‍ ഒന്‍പതു കൂടിയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം കുഴച്ചു ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്തെടുക്കണം.