Showing posts with label Rice. Show all posts
Showing posts with label Rice. Show all posts

വെജിടബിള്‍ പുലാവ്


ബാസ്മതി     അരി അര കപ്പ്‌
ഗ്രീന്‍  പീസ്‌ ഇരുപതെണ്ണം
ബീന്‍സ് ചെറുതായി അരിഞ്ഞത് നാലെണ്ണം
കാരറ്റ് ഒരെണ്ണം
തക്കാളി ഒരെണ്ണം
ഉരുളകിഴങ്ങ് ഒരെണ്ണം
സവാള ഒരെണ്ണം
കുരുമുളക് 15  എണ്ണം
കറുവാപട്ട     ( ഒരിഞ്ചു) ഒരു കഷണം
ഏലക്ക അഞ്ചെണ്ണം
ഗ്രാമ്പൂ അഞ്ചെണ്ണം.
നെയ്യ് നാല് ടീസ്പൂണ്‍
വെള്ളം ഒരു ലിറ്റര്‍
മഞ്ഞള്‍ ഒരു നുള്ള്
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

കുക്കര്‍ ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അതില്‍ സവാളയിട്ട്‌ മൂപ്പിക്കണം. അതിനുശേഷം അതില്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ചേരുവകള്‍ ഇടണം. വാസന വന്നാല്‍ രണ്ടു മുതല്‍ ആറ് വരെയുള്ള പച്ചക്കറികള്‍   അരിഞ്ഞതിട്ടു  വഴറ്റണം. ഇതില്‍ വെള്ളമൊഴിച്ച്   തിളപ്പിച്ച ശേഷം അരി കഴുകി വാരിയത് വെള്ളം കളഞ്ഞു ഇടണം. പാകത്തിന് ഉപ്പും ചേര്‍ക്കണം. തിളക്കുമ്പോള്‍ ഇളം തീയിലിട്ടു കുക്കറിന്റെ   അടപ്പ് വെറുതെ അടച്ചാല്‍ മതി. അഞ്ചു മിനിട്ടിനു ശേഷം തീ കെടുത്താം. പ്രഷര്‍ പോയാല്‍ കുക്കര്‍ തുറന്നു പുലാവ് ഉപയോഗിക്കാം

കാരട്ട് - ചിക്കന്‍ പുലാവ്













ബിരിയാണി അരി അര കപ്പ്‌
കാരട്ട് ചീകിയത് രണ്ടു കപ്പ്‌
വെണ്ണ രണ്ടു   ടേബിള്‍ സ്പൂണ്‍
കുരുമുളക്, കരുകരുപ്പായി പൊടിച്ചത് മുക്കാല്‍ ടീസ്പൂണ്‍
മാഗ്ഗി എക്സ്ട്ര ടേസ്റ്റ് ചിക്കന്‍ പൌഡര്‍     രണ്ടു പാക്കറ്റ്
പഞ്ചസാര ഒരു ടീസ്പൂണ്‍
വെള്ളം മൂന്നര കപ്പ്‌

പാകം ചെയ്യുന്ന  വിധം

ആദ്യമായി വെണ്ണ ചൂട്ടാക്കി കാരട്ട് ചീകിയതും കുരുമുളക് പൊടിയും ചേര്‍ത്ത് മൂന്നു മിനിറ്റു വഴറ്റണം. ഇതിനോടൊപ്പം പഞ്ചസ്സാര ചേര്‍ത്ത് വീണ്ടും വഴറ്റണം. കഴുകിയൂട്ടി    വെച്ചിരിക്കുന്ന അരി ഇതില്‍ ചേര്‍ത്ത് രണ്ടു മിനിട്ട് വറുക്കുക. ഇതിന്റെ കൂടെ മൂന്നരകപ്പു വെള്ളം, ചിക്കന്‍ പൌഡര്‍    ചേര്‍ത്ത് തിളപ്പിക്കണം. തിളക്കുമ്പോള്‍ തീ കുറച്ചു ചെറിയ ചൂടില്‍ അരി വേവിക്കണം. അരി വെന്തു വെള്ളം വറ്റി കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങണം

തരി കഞ്ഞി
















 
ബോംബെ റവ (തരി) 1 /4  കപ്പ്‌
തേങ്ങാപാല്‍ ഒന്നാംപാല്‍ മുക്കാല്‍ കപ്പ്‌
രണ്ടാം പാല്‍ രണ്ടര കപ്പ്‌
ചുവന്നുള്ളി ചെറുതായി മുറിച്ചത് രണ്ടു ടേബിള്‍ സ്പൂണ്‍
നെയ്യ് രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാകുമ്പോള്‍   റവയിട്ട്      ചെറുതീയില്‍ വറുക്കണം. വറുത്തു പച്ചമണം മാറുമ്പോള്‍ രണ്ടാം പാലൊഴിച്ചു വേവിക്കണം. റവ സാവധാനം വെന്തു കുറുകിയ പാകമാകുമ്പോള്‍ ഒന്നാംപാലോഴിച്ചു തിളപ്പിക്കണം. ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാകുമ്പോള്‍ വട്ടത്തിലരിഞ്ഞ ചുവന്നുള്ളിയിട്ട് മൂപ്പിച്ചു വെന്ത കഞ്ഞിയില്‍ ഒഴിക്കണം. കഞ്ഞി അധികം കട്ടിയാകാതെ കുടിക്കാവുന്ന പാകത്തിലാകാന്‍ ശ്രദ്ധിക്കണം.
 

ജീരക കഞ്ഞി















  1. നുറുക്ക് പച്ചരി 250  ഗ്രാം
  2. തേങ്ങ ചിരകിയത് ഒരു മുറി
  3. ചുവന്നുള്ളി 15  എണ്ണം
  4. ജീരകം 2  ടീസ്പൂണ്‍
  5. മല്ലിപ്പൊടി   ഒരു ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി   അര ടീസ്പൂണ്‍
  7. തേങ്ങാപാല്‍ ഒരു കപ്പ്‌
  8. ഉലുവ ഒരു ടീസ്പൂണ്‍
  9. ഉപ്പു പാകത്തിന്

പാകം ചെയ്യുന്ന വിധം
 
2 -4  വരയുള്ള ചേരുവകള്‍ യോജിപ്പിച്ച്  നല്ല മഷി പോലെ അരക്കണം. പിന്നീട്  അരി വേവാനാവശ്യാമായ   വെള്ളത്തില്‍ മല്ലിപൊടി, മഞ്ഞള്‍ പൊടി , ഉലുവ കുതിര്‍ത്തത്, പാകത്തിന് ഉപ്പ്‌ എന്നിവ ചേര്‍ക്കണം. ഇതില്‍ അരി കഴുകിയിടണം . കഞ്ഞി വെന്തു പാകമാകുമ്പോള്‍   അരച്ച തേങ്ങകൂട്ട്‌   ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതില്‍ തേങ്ങപാലോഴിച്ചു വീണ്ടും നല്ല വണ്ണം ഇളക്കിയ ശേഷം പാത്രം അടുപ്പില്‍ നിന്നും വാങ്ങണം. ഇതില്‍ നെയ്യില്‍ നാല് ചുവന്നുള്ളി വട്ടത്തിലരിഞ്ഞു മൂപ്പിച്ചു ചേര്‍ത്ത് ജീരക കഞ്ഞി താളിക്കണം.

കോക്കനട്ട് റൈസ്
















  1. ബാസ്മതി അരി 500  ഗ്രാം
  2. തേങ്ങ ചിരകിയത് ഒരു കപ്പ്‌
  3. കപ്പലണ്ടി നാല് ടീസ്പൂണ്‍
  4. നെയ്യ് അര കപ്പ്‌
  5. ഉഴുന്ന് പരിപ്പ് രണ്ടു ടീസ്പൂണ്‍
  6. വറ്റല്‍ മുളക് അഞ്ച്‌
  7. കടല പരിപ്പ് ഒരു ടീസ്പൂണ്‍
  8. കടുക് ഒരു ടീസ്പൂണ്‍
  9. കായപ്പൊടി ഒരു നുള്ള്
  10. മല്ലിയില താളിക്കാന്‍ കുറച്ച്‌
  11. കറിവേപ്പില രണ്ടു കതിര്
  12. ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച്‌ പാകത്തിന് ഉപ്പ്‌ ചേര്‍ത്ത് അരി വേവിച്ചു   ഊറ്റണം . ചീന ചട്ടിയില്‍ കുറച്ചു നെയ്യ്‌ ചൂടാക്കി ആദ്യം കപ്പലണ്ടി വറുത്ത ശേഷം മാറ്റി വെക്കുക. ഇതേ നെയ്യില്‍ തന്നെ തേങ്ങയും   വറുത്തു മാറ്റി വെക്കണം. പിന്നീട് ബാക്കി നെയ്യില്‍ കടുക് ഇട്ടുപൊട്ടുമ്പോള്‍ ഉഴുന്ന് പരിപ്പ്, കടലപരിപ്പ്‌, മുളക് എന്നിവ ചേര്‍ക്കണം. കറിവേപ്പിലയും കായപ്പോടിയും ഇട്ട ശേഷം ചോറ് കൂടി ചേര്‍ക്കണം. പിന്നീട് വറുത്തു വെച്ചിരിക്കുന്ന തേങ്ങയും കപ്പലണ്ടിയും   ഇതില്‍ ചേര്‍ത്ത് എല്ലാം കൂടി നല്ല വണ്ണം യോജിപ്പിക്കണം. ഒടുവില്‍ മല്ലിയില കൂടിയിട്ടു ഒരു തവണ കൂടി ഇളക്കിയ ശേഷം ചൂട്ടോടെ      വിളമ്പണം.

ഫ്രൈഡ് റൈസ്















  1. ബിരിയാണി അരി അര കിലോ
  2. സവാള 75  ഗ്രാം
  3. കാരറ്റ്  , ബീന്‍സ് 50  ഗ്രാം വീതം
  4. പച്ച  മുളക് നാലെണ്ണം
  5. നെയ്യ് കാല്‍ കപ്പ്‌
  6. മുട്ട രണ്ടെണ്ണം
  7. കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
  8. ഏലക്ക മൂന്നെണ്ണം
  9. കറുവാപട്ട ( ഒരിഞ്ച്) ഒരു കഷണം
  10. ഗ്രാമ്പൂ രണ്ടെണ്ണം
  11. ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി അരി കഴുകി വെള്ളം വാലാന്‍ വെക്കണം. പിന്നീട് അതില്‍ പകുതി നെയ്യൊഴിച്ച്   വറുക്കണം. വറുത്ത അരി, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, ഉപ്പ്‌ എന്നിവ  തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് വേവിക്കണം. വെവേറിയാല്‍ വെന്തു കുഴയും. വെന്തു കഴിഞ്ഞ ശേഷം ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ അരിഞ്ഞിട്ടു വഴറ്റണം. അതിനു ശേഷം മുട്ട അടിച്ചു ചേര്‍ത്ത് ചിക്കി പൊരിക്കണം. ചോറും കുരുമുളക് പൊടിയും ഇതില്‍ ചേര്‍ത്ത് നല്ല വണ്ണം ഇളക്കി ഇളം തീയില്‍ പത്തു മിനിറ്റ് ചൂടാക്കണം.

നെയ്ച്ചോര്‍















  1. ബിരിയാണി അരി കുതിര്‍ത്തത് അര കിലോ
  2. നെയ്യ് അര കപ്പ്
  3. ഗ്രാമ്പൂ 10  എണ്ണം
  4. ഏലക്ക 7  എണ്ണം
  5. കറുവാപട്ട ( ഒരിഞ്ചു നീളം) നാല് കഷണം
  6. ഉപ്പ്‌ ഒരു ടീസ്പൂണ്‍
  7. തിളച്ച വെള്ളം അഞ്ച്‌ കപ്പ്‌
പാകം ചെയ്യുന്ന വിധം
ആദ്യമായി അരി കഴുകി വൃത്തിയാക്കി ആറു മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കണം. അടുത്തതായി നെയ്യ് ചൂടാകുമ്പോള്‍ ഏലക്ക, പട്ട, ഗ്രാമ്പൂ എന്നിവയിട്ട്  വഴറ്റണം. ഇതില്‍ അരിയിട്ട് മൂപ്പിക്കണം. അരി മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് ഉപ്പു ചേര്‍ക്കണം. ചട്ടുകം കൊണ്ടു മൂന്നോ നാലോ തവണ ഇളക്കി കൊടുക്കണം. അടിയില്‍ പിടിക്കാത്തിരിക്കാനും മുറിഞ്ഞു പോകാതിരിക്കാനും   വേണ്ടിയാണിത്‌. പിന്നീട് പാത്രം മൂടി ചെറിയ തീയില്‍    ചോറ് വെന്തു കഴിഞ്ഞാല്‍ തീയില്‍ നിന്ന് മാറ്റണം.