ഇറചിയടക്കമുള്ള വാരിയെല്ല് ഒരു കിലോ
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി നീളത്തിലരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വിനാഗിരി രണ്ട് ഡിസേര്‍ട്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
സവാള അരിഞ്ഞത് രണ്ട് കപ്പ്
മല്ലിപ്പൊടി രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
ഉണക്ക മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
പെരുംജീരകം മൂപ്പിച്ചത് രണ്ട് ടീസ്പൂണ്‍
നെയ്യ് ഒരു ടീസ്പൂണ്‍
എണ്ണ കാല്‍ കപ്പ്
കുരുമുളക് പൊടിച്ചത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കറിവേപ്പില ഒരു കെട്ട്
പാകം ചെയ്യുന്ന വിധം
ഒന്നുമുതല്‍ 5 ഉള്‍പടെയുള്ള ചേരുവകള്‍ പ്രഷര്‍ കുക്കറില്‍ ഇട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് ചെറു തീയില്‍ മുക്കാല്‍ മണിക്കൂര്‍ വളരെ മയത്തില്‍ വേവിക്കുക. എന്നിട്ട് അതിന്‍റെ ചാറ് ഊറ്റിഎടുക്കുക . അത് അര കപ്പ് ചാറായി വറ്റിച്ച് എടുക്കണം . പിന്നീട് ആവി വരുന്ന അപ്പ ചെമ്പിന്‍റെ തട്ടില്‍ സവാള നിരത്തി തട്ടം കൊണ്ടു മൂടി ഒരു മിനിട്ട് നേരം പകുതി വേവിച്ചെടുക്കണം. സവാളയുടെ മധുരം മാറാനാണിത് തുടര്‍ന്ന് പെരുംജീരക ചേര്‍ത്ത് മസാല പൊടികള്‍ വളരെ മയത്തില്‍ അരച്ചെടുക്കണം. അടുത്തതായി നെയ്യും എണ്ണയും ചൂടാക്കി യോജിപ്പിച്ച് കറിവേപ്പില മൂപ്പിച്ചു കോരി വെക്കണം. ബാക്കി എണ്ണയില്‍ അരപ്പ് ചേര്‍ക്കുക. ചെറു തീയില്‍ മൂപ്പിച്ചു സവാള ചേര്‍ത്ത് വഴറ്റുക. മാറ്റി വെച്ചിരിക്കുന്ന ഇറച്ചി ചാര്‍ ഇതിലോഴിച്ച് തിളക്കുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ ചേര്‍ക്കണം. കഷണങ്ങളില്‍ ചാറ് പൊതിയുന്ന സമയത്ത് കുരുമുളക് പൊടിയും കറിവേപ്പിലയും ഇട്ട ശേഷം വാങ്ങുക.