1. ഇളം ആട്ടിറച്ചി ഒരു കിലോ
2. ബസുമതി അരി ഒരു കിലോ
3. പച്ചമുളക് ( നെടുകെ കീറിയത്) 20 ഗ്രാം
പുതിനയില അരിഞ്ഞത് 15 ഗ്രാം
മല്ലിയില അരിഞ്ഞത് 15 ഗ്രാം
പുളിയുള്ള തൈര് 400 ഗ്രാം
4. പാല്‍ 100 മില്ലി
കുങ്കുമപ്പൂവ് ഒരു നുള്ള്
5. ഇഞ്ചി ചതച്ചത് 15 ഗ്രാം
വെളുത്തുള്ളി ചതച്ചത് 15 ഗ്രാം
6. കറുവാപട്ട 5 ഗ്രാം
ഗ്രാമ്പൂ 5 ഗ്രാം
ഏലക്ക 5 ഗ്രാം
ഇടനയില ( ബേ ലീഫ് ) ഉണക്കിയത് രണ്ടു
സാജീരകം 3 ഗ്രാം
നെയ്യ് 100 ഗ്രാം
7. മുളക് പൊടി ൧൦ ഗ്രാം
ഉപ്പ് പാകത്തിന്
സവാള വറുത്തത് 75 ഗ്രാം
8. വെള്ളം 5 ലിറ്റര്‍
9. മൈദാ മാവ് കുഴച്ചത് 250 ഗ്രാം
പാകം ചെയ്യുന്ന വിധം
ആട്ടിറച്ചി കഴുകി വെള്ളം വാലാന്‍ വെക്കുക. അരി കഴുകി വൃത്തിയാക്കി തണുത്ത വെള്ളത്തില്‍ 20 മിനിട്ട് കുതിര്‍ത്തു വെക്കുക. തൈര് നന്നായി അടിച്ച ശേഷം മൂന്നാമത്തെ ചേരുവകളില്‍ ബാക്കിയുള്ളതും ചേര്‍ത്തിളക്കി മാറ്റി വെക്കുക. പുതിനയുടെയും മല്ലിയുടെയും വേര് കളയാതെ എടുത്തു വെക്കണം. കുങ്കുമപ്പൂ പാലില്‍ കലക്കി ചെറുതായി ചൂടാക്കി മാറ്റി വെക്കുക. തൈര് അടിച്ചതും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ആറാമത്തെ ചേരുവകളുടെ പകുതിയും ഏഴാമത്തെ ചേരുവകളും ഇറച്ചിയില്‍ പുരട്ടി 30 മിനിട്ട് വെക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ 5 ലിറ്റര്‍ വെള്ളം ചൂടാക്കി ബാക്കിയുള്ള ഗരം മസാല ചേര്‍ക്കുക. എടുത്തു വെച്ചിരിക്കുന്ന പുതിനയുടെയും മല്ലിയുടെയും വേര് ഒരു തുണിയില്‍ കെട്ടി അടുപ്പിലിരിക്കുന്ന വെള്ളത്തിലിട്ടു മൂടിവെക്കുക. വെള്ളം തിളക്കുമ്പോള്‍ അരിയിട്ട് പാതി വേവാകുമ്പോള്‍ ഊറ്റുക . അടി കട്ടിയുള്ള പാത്രത്തില്‍ പുരട്ടി വെച്ചിരിക്കുന്ന മട്ടന്‍ നിരത്തുക, കുങ്കുമപ്പൂ കലക്കി വെച്ചിരിക്കുന്ന പാലില്‍ പകുതി, ഇതില്‍ തളിക്കണം. അതിനുമുകളില്‍ ചോറും നിരത്തി ബാക്കി പാലും തളിക്കുക. ബാക്കിയുള്ള നെയ്യും ഇതില്‍ ഒഴിച്ച് പാത്രം അടച്ചു കുഴച്ചു വെച്ചിരിക്കുന്ന മൈദാ മാവ് കൊണ്ടു ഒട്ടിച്ചു പാത്രം ചെറിയ തീയില്‍ വെക്കുക. ആവി വരുമ്പോള്‍ അല്പം കനല്‍ അടുപ്പിനു മുകളിളിടുക 45 മിനിട്ടിനുശേഷം അടപ്പ് മാറ്റി ചൂട്ടൊടെ വിളമ്പുക.