ലാല്‍ മാന്‍സ്











1.  ആടിന്‍റെ കാല്‍  കഷണങ്ങളാക്കിയത് ഒരു കിലോ
2.  ഡാല്‍ഡ   50  ഗ്രാം
എണ്ണ 50  മില്ലി
3.  കറുവപ്പട്ടഗ്രാം
ഗ്രാമ്പൂഗ്രാം
കറുത്ത ഏലക്കഗ്രാം
പച്ച ഏലക്കഗ്രാം
കുരുമുളക്ഗ്രാം
ഇടണയില ഉണക്കിയത്ഗ്രാം
4.  സവാള അരിഞ്ഞത് 500  ഗ്രാം
5.  വറ്റല്‍മുളക് അരച്ചത്‌ 25  ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 30  ഗ്രാം
6.  മുളക് പൊടി 15  ഗ്രാം
മല്ലിപ്പൊടി 15  ഗ്രാം
മഞ്ഞള്‍പൊടി 10  ഗ്രാം
ജീരകം പൊടിച്ചത് 15  ഗ്രാം
7.  തക്കാളി വേവിച്ചു അരച്ചടുത്തത്  200  ഗ്രാം
8.  തൈര് അടിച്ചത് 100  മില്ലി
9.  ഗരം മസാല പൊടി 15  ഗ്രാം
മല്ലിയില അരിഞ്ഞത് 30  ഗ്രാം


പാകം ചെയ്യുന്ന വിധം

ആട്ടിറച്ചി ചെറിയ കഷണങ്ങളാക്കി മുറിക്കുക. എണ്ണയും ഡാല്‍ഡയും ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍ ഇട്ട്‌   പൊട്ടിക്കുക. സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വറ്റല്‍ മുളക് അരച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും    ചേര്‍ത്ത് വേവിക്കണം. ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. തക്കാളി അരച്ചതും ചേര്‍ത്ത് വഴറ്റുക. തീ കുറച്ച ശേഷം തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. മാട്ടിറച്ചി വേവുന്നത്‌ വരെ ചെറിയ തീയില്‍ വേവിക്കുക. ഒന്‍പതാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങുക.