ആട്ടിറച്ചി ഒരു കിലോl
ഉരുളകിഴങ്ങ് കാല്‍ കിലോ
സവാള ഒരു കിലോ
തക്കാളി ഒന്ന്
വറ്റല്‍ മുളക് നാല്
കുരുമുളക് പൊടി അര ടീസ്പൂണ്‍
ഏലക്ക നാല്
ഗ്രാമ്പൂ നാല്
വിനാഗിരി രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ഒരു കഷണം
പട്ട ഒരു കഷണം
വെളുത്തുള്ളി 8 അല്ലി
നെയ്യ് 25 ഗ്രാം
വെള്ളം ഒരു കപ്പ്
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി കഴുകി വൃത്തിയാക്കിയ ശേഷം എല്ല് മാറ്റണം. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഉപ്പ് എന്നിവ അരച്ച് വിനാഗിരി ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി വെക്കണം. ഇറച്ചി നല്ല വണ്ണം ഫോര്‍ക്ക് കൊണ്ടു കുത്തണം. സവാളയും തക്കാളിയും മുറിച്ചു വെക്കുക. പ്രഷര്‍ കുക്കര്‍ ചൂടാക്കി നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ സവാള, വറ്റല്‍ മുളക്. ഗ്രാമ്പൂ, പട്ട, ഏലക്ക മുതലായവ വഴറ്റണം. ഇളം തവിട്ടു നിറമാകുമ്പോള്‍ ഇറച്ചിയും തക്കാളിയും ചേര്‍ത്ത് വീണ്ടും തവിട്ടു നിറമാകുന്നതു വരെ വഴറ്റണം. പിന്നീട് ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് ഉയര്‍ന്ന തീയില്‍ വെക്കണം. അതിനു ശേഷം ഇടത്തരം തീയില്‍ 20 മിനിട്ട് വെക്കണം. കുക്കര്‍ തണുത്തു കഴിഞ്ഞ ശേഷം തുറക്കുക. വെള്ളം മിച്ചമു ണ്ടെങ്കില്‍ വറ്റിക്കണം.