മൈദ 500 ഗ്രാം
ഉപ്പ് 10 ഗ്രാം
യീസ്റ്റ് 5 ഗ്രാം
ഐസ് പോലെ തണുത്ത വെള്ളം 320 മില്ലി
പാകം ചെയ്യുന്ന വിധം
മൈദ അരിച്ചെടുത്ത് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴച്ച് 15 മിനിട്ട് അനക്കാതെ വെക്കുക. 15 മിനിട്ടിനു ശേഷം കുഴച്ചു വെച്ചിരിക്കുന്ന മാവ് 350 ഗ്രാം വീതമുള്ള കഷണങ്ങളാക്കുക. ഓരോ കഷണവും ഉരുളകളാക്കി വീണ്ടും 10 മിനിട്ട് വെക്കുക. പൊങ്ങി വന്നത് ഇടിച്ചു താഴ്ത്തി ചപ്പാത്തി കോല്‍ കൊണ്ടു 40 സെന്റിമീറ്റര്‍ നീളത്തില്‍ ഉരുട്ടി പരത്തുക. മാവ് പൊങ്ങി കഴിയുമ്പോള്‍ ഓരോ ബ്രെടിലും മൂന്നു പ്രാവശ്യം മൂര്‍ച്ചയുള്ള കത്തി കൊണ്ടു കോണോടു കോണ്‍ വരക്കണം. 220 മുതല്‍ 240 ഡിഗ്രി വരെ ചൂടില്‍ 25 മുതല്‍ 30 മിനിട്ട് വരെ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. മുകള്‍ ഭാഗത്ത് കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്