മാള്‍ട്ട് ബ്രെഡ്‌











1. ഓട്സ് 50  ഗ്രാം
   റാഗി ( പഞ്ഞ പുല്ല്) 50  ഗ്രാം
   ചോളം 50  ഗ്രാം
   സണ്‍ ഫ്ലൌര്‍ അരി 50  ഗ്രാം
   ഗോതമ്പ് നുറുക്ക് 50  ഗ്രാം
2.തരുപ്പു തരുപ്പായി പൊടിച്ച ഗോതമ്പ് പൊടി 250  ഗ്രാം
   മൈദ 250  ഗ്രാം
3.യീസ്റ്റ് 10  ഗ്രാം
   മാള്‍ട്ട് 5  ഗ്രാം
   ഉപ്പ്‌ 5  ഗ്രാം
   വെള്ളം 350  ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ തരു തരുപ്പായി പൊടിച്ചെടുക്കുക. രണ്ടാമത്തെ പൊടികള്‍ അരിച്ചെടുക്കുക  . പൊടികളുടെ   നടുവില്‍ ഒരു കുഴി കുഴിച്ച് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക. എല്ലാംകൂടെ കുഴച്ചു മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ പൊടിച്ചതും   ചേര്‍ത്ത് കുഴക്കുക. കുഴച്ച മാവ് 350  ഗ്രാം വീതമുള്ള ചെറിയ ഭാഗങ്ങളാക്കുക. 15  മിനിട്ട് അനക്കാതെ വെക്കുക. മാവ് പൊങ്ങുമ്പോള്‍ ഉരുളകളാക്കി വെക്കുക. ഒരു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. ബെയ്ക്ക്‌ ചെയ്യുന്നതിന് മുന്‍പ് ഓരോ ഉരുളയുടെയും   മുകളില്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കോണോടു കോണ്‍ വരക്കുക. ഓവനില്‍ വെച്ച് 200  ഡിഗ്രി ചൂടില്‍ 20  മിനിട്ട് ബെയ്ക്ക്‌   ചെയ്യുക. ബെയ്ക്ക്‌ ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം.