1.മൈദ 500 ഗ്രാം
2.ഉപ്പ് 5 ഗ്രാം
യീസ്റ്റ് 5 ഗ്രാം
3.മസാലകള്‍ പൊടിച്ചത് 5 ഗ്രാം
സവാള അരിഞ്ഞത് 20 ഗ്രാം
വെളുത്തുള്ളി ചതച്ചത് 5 ഗ്രാം
പച്ചമുളക് ചതച്ചത് 5 ഗ്രാം
4.എള്ള് 10 ഗ്രാം
പാകം ചെയ്യുന്ന വിധം
മൈദ അരിച്ച് ഉപ്പും യീസ്റ്റും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തില്‍ ഉരുട്ടി മാവ് പൊങ്ങാന്‍ വെക്കുക. മുകളില്‍ എള്ള് വിതറി 200 ഡിഗ്രി ചൂടില്‍ 15 മിനിട്ട് ഓവനില്‍ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്ത് തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം.