1.മൈദ 500 ഗ്രാം
2.ഉപ്പ് 5 ഗ്രാം
യീസ്റ്റ് 10 ഗ്രാം
3.ഒലിവെണ്ണ 10 മില്ലി
4.റോസ് മേരി 5 ഗ്രാം
അയ്‌മോദകം 5 ഗ്രാം
പാകം ചെയ്യുന്ന വിധം
മൈദ അരിച്ചെടുക്കുക. രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴക്കുക, ഒലിവെണ്ണയും നാലാമത്തെ ചേരുവകളും ചേര്‍ത്ത് കുഴക്കുക. മാവ് ചെറിയ കഷണങ്ങളാക്കുക. ഓരോന്നും നടുവില്‍ മുറിഞ്ഞിരിക്കുന്നതുപോലെ നീളത്തില്‍ ആക്കുക . ഓവനില്‍ 160 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബെയ്ക്ക് ചെയ്ത് ഒലിവ് ഓയില്‍ ബ്രഷ് ചെയ്തെടുക്കുക. ബെയ്ക്ക് ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. മുകള്‍ ഭാഗത്ത് കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.