മീന്‍ കഷണങ്ങളാക്കിയത് അര കിലോ
മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഉലുവ അരയ്ക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി 12 അല്ലി
ഇഞ്ചി ഒരു ചെറിയ കഷണം
എണ്ണ കാല്‍ കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
കുടംപുളി മൂന്ന്
ഉപ്പു പാകത്തിന്
പാകം ചെയ്യുന്ന വിധം
മുളക് പൊടി, മഞ്ഞള്‍ പൊടി , ഉലുവ പൊടിച്ചത് എന്നിവ അല്പം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക., പകുതി വെളുത്തുള്ളിയും ഇഞ്ചിയും അല്പം വെള്ളത്തില്‍ അരക്കുക. എണ്ണ ചൂടാക്കി അതില്‍ കടുക് പൊട്ടിക്കുക, പിന്നീട് സവാള ബാക്കിയുള്ള വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇളം ചുവപ്പാകുമ്പോള്‍ മാറ്റി വെക്കുക. അതേ എണ്ണയില്‍ അരപ്പ് ചേര്‍ത്ത് വഴറ്റുക . കുതിര്‍ത്തു വെച്ചിരിക്കുന്ന പുളിയും രണ്ടു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. പിന്നീട് തീ കുറച്ചു മീന്‍ കഷണങ്ങളും വഴറ്റി വെച്ചിരിക്കുന്ന ചേരുവകളും ചേര്‍ത്ത് വേവിക്കുക. ചാറിനു കട്ടിയാവുമ്പോള്‍ വാങ്ങി വെക്കാം