- ബാസ്മതി അരി 500 ഗ്രാം
- തേങ്ങ ചിരകിയത് ഒരു കപ്പ്
- കപ്പലണ്ടി നാല് ടീസ്പൂണ്‍
- നെയ്യ് അര കപ്പ്
- ഉഴുന്ന് പരിപ്പ് രണ്ടു ടീസ്പൂണ്‍
- വറ്റല്‍ മുളക് അഞ്ച്
- കടല പരിപ്പ് ഒരു ടീസ്പൂണ്‍
- കടുക് ഒരു ടീസ്പൂണ്‍
- കായപ്പൊടി ഒരു നുള്ള്
- മല്ലിയില താളിക്കാന്‍ കുറച്ച്
- കറിവേപ്പില രണ്ടു കതിര്
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ചു ഊറ്റണം . ചീന ചട്ടിയില്‍ കുറച്ചു നെയ്യ് ചൂടാക്കി ആദ്യം കപ്പലണ്ടി വറുത്ത ശേഷം മാറ്റി വെക്കുക. ഇതേ നെയ്യില്‍ തന്നെ തേങ്ങയും വറുത്തു മാറ്റി വെക്കണം. പിന്നീട് ബാക്കി നെയ്യില്‍ കടുക് ഇട്ടുപൊട്ടുമ്പോള്‍ ഉഴുന്ന് പരിപ്പ്, കടലപരിപ്പ്, മുളക് എന്നിവ ചേര്‍ക്കണം. കറിവേപ്പിലയും കായപ്പോടിയും ഇട്ട ശേഷം ചോറ് കൂടി ചേര്‍ക്കണം. പിന്നീട് വറുത്തു വെച്ചിരിക്കുന്ന തേങ്ങയും കപ്പലണ്ടിയും ഇതില്‍ ചേര്‍ത്ത് എല്ലാം കൂടി നല്ല വണ്ണം യോജിപ്പിക്കണം. ഒടുവില്‍ മല്ലിയില കൂടിയിട്ടു ഒരു തവണ കൂടി ഇളക്കിയ ശേഷം ചൂട്ടോടെ വിളമ്പണം.
