ബോംബെ റവ (തരി) 1 /4 കപ്പ്
തേങ്ങാപാല്‍ ഒന്നാംപാല്‍ മുക്കാല്‍ കപ്പ്
രണ്ടാം പാല്‍ രണ്ടര കപ്പ്
ചുവന്നുള്ളി ചെറുതായി മുറിച്ചത് രണ്ടു ടേബിള്‍ സ്പൂണ്‍
നെയ്യ് രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാകുമ്പോള്‍ റവയിട്ട് ചെറുതീയില്‍ വറുക്കണം. വറുത്തു പച്ചമണം മാറുമ്പോള്‍ രണ്ടാം പാലൊഴിച്ചു വേവിക്കണം. റവ സാവധാനം വെന്തു കുറുകിയ പാകമാകുമ്പോള്‍ ഒന്നാംപാലോഴിച്ചു തിളപ്പിക്കണം. ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാകുമ്പോള്‍ വട്ടത്തിലരിഞ്ഞ ചുവന്നുള്ളിയിട്ട് മൂപ്പിച്ചു വെന്ത കഞ്ഞിയില്‍ ഒഴിക്കണം. കഞ്ഞി അധികം കട്ടിയാകാതെ കുടിക്കാവുന്ന പാകത്തിലാകാന്‍ ശ്രദ്ധിക്കണം.
