ബിരിയാണി അരി അര കപ്പ്
കാരട്ട് ചീകിയത് രണ്ടു കപ്പ്
വെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളക്, കരുകരുപ്പായി പൊടിച്ചത് മുക്കാല്‍ ടീസ്പൂണ്‍
മാഗ്ഗി എക്സ്ട്ര ടേസ്റ്റ് ചിക്കന്‍ പൌഡര്‍ രണ്ടു പാക്കറ്റ്
പഞ്ചസാര ഒരു ടീസ്പൂണ്‍
വെള്ളം മൂന്നര കപ്പ്
പാകം ചെയ്യുന്ന വിധം
ആദ്യമായി വെണ്ണ ചൂട്ടാക്കി കാരട്ട് ചീകിയതും കുരുമുളക് പൊടിയും ചേര്‍ത്ത് മൂന്നു മിനിറ്റു വഴറ്റണം. ഇതിനോടൊപ്പം പഞ്ചസ്സാര ചേര്‍ത്ത് വീണ്ടും വഴറ്റണം. കഴുകിയൂട്ടി വെച്ചിരിക്കുന്ന അരി ഇതില്‍ ചേര്‍ത്ത് രണ്ടു മിനിട്ട് വറുക്കുക. ഇതിന്റെ കൂടെ മൂന്നരകപ്പു വെള്ളം, ചിക്കന്‍ പൌഡര്‍ ചേര്‍ത്ത് തിളപ്പിക്കണം. തിളക്കുമ്പോള്‍ തീ കുറച്ചു ചെറിയ ചൂടില്‍ അരി വേവിക്കണം. അരി വെന്തു വെള്ളം വറ്റി കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങണം
