രസ്മലായി















രസഗുളക്ക് :
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 2  കപ്പ്
സിട്രിക് ആസിഡ് ഒരു ടീസ്പൂണ്‍
മൈദ ഒരു ടീസ്പൂണ്‍
രസ്മലായ്ക്ക് :
പാല്‍ ഒരു ലിറ്റര്‍
ക്രീം 250  മില്ലി
പഞ്ചസാര അര കപ്പ്
ഏലക്ക പൊടിച്ചത് രണ്ട്‌ നുള്ള്
സഫ്രോണ്‍ ഒരു നുള്ള്
അണ്ടി പരിപ്പ്, പിസ്ത , ആല്‍മണ്ട് ചെറുതായി അരിഞ്ഞത് രണ്ട്‌ ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
രസഗുളക്ക് :
പാല്‍ തിളപ്പിച്ചാറ്റി മുകളിലെ ക്രീം നീക്കം ചെയ്യുക. ഇങ്ങനെ വീണ്ടും ചെയ്യുക. സിട്രിക് ആസിഡ് അര കപ്പു വെള്ളത്തില്‍ അലിയിക്കുക. പാല്‍ വീണ്ടും അടുപ്പത്ത് വെച്ച് തിളച്ചു തുടങ്ങുമ്പോള്‍ സിട്രിക് ആസിഡ് കുറേശെയായി പാലിലേക്കു ഒഴിക്കുക. പനീറും വെള്ളവും വേര്‍തിരിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. പനീര്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടി നാല് മണിക്കൂര്‍ തൂക്കിയിടുക. വെള്ളം മുഴുവന്‍ വാര്‍ന്നു   പോകണം. പനീര്‍ ഒരു പാത്രത്തില്‍ നിരത്തി വെക്കുക. ഇതില്‍ മൈദയും ചേര്‍ത്ത് കുഴച്ചു 15 -20  ചെറിയ ഉരുകളാക്കി വെക്കുക. പഞ്ചസാരയും ആറര കപ്പു വെള്ളവും ഒരുമിച്ചു തിളപ്പിക്കുക. പഞ്ചസാര ലായനി തിളച്ചു തുടങ്ങുമ്പോള്‍ പനീര്‍ ഉരുളകള്‍ ഇതിലിടുക. 5  മിനിട്ട് ശക്തിയായ തീയില്‍ വേവിക്കുക. പിന്നീട് മൂടി വെച്ച് 15  മിനിട്ടും, മൂടി മാറ്റി 10  മിനിട്ടും വേവിക്കുക. ഉരുളകള്‍ തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ( പാചകത്തിനിടയില്‍ ഇളക്കരുത്, ഉരുളകള്‍ പൊട്ടി പോകാന്‍ ഇടയുണ്ട്)

രസ്മലായ്ക്ക് :
പാല്‍, ക്രീം, ഏലക്കപൊടി , പഞ്ചസ്സാര എല്ലാം കൂടി തിളപ്പിച്ച്‌ കട്ടിയാക്കുക. ചെറു ചൂടുള്ള പാല്‍ അല്‍പ്പം എടുത്തു സഫ്രോണ്‍ കലക്കി മുഴുവന്‍ പാലിലേക്കു ഒഴിക്കുക. ആവശ്യമെങ്കില്‍ കട്ടി കിട്ടാന്‍ അല്‍പ്പം മൈദയും ചേര്‍ക്കാം. മലായ് തണുപ്പിക്കുക. നേരത്തെ വിവരിച്ച പോലെ രസഗുള തയ്യാറാക്കുക. രാസഗുളകള്‍ ചെറുതായി പിഴിഞ്ഞ് വെള്ളം കളയണം.  വിളമ്പുന്ന   പാത്രത്തില്‍ രാസഗുളകള്‍ ഇട്ടു   മുകളില്‍ മലായ് ഒഴിച്ച് തണുപ്പിച്ചു കഴിക്കാം. മുകളില്‍ അണ്ടി പരിപ്പ് അരിഞ്ഞതിട്ടു അലങ്കരിക്കാം.  

ക്വീന്‍ ഓഫ് പുഡിംഗ്




















പാല്‍ 250  മില്ലി
വെണ്ണ 6  ടീസ്പൂണ്‍
ബ്രെഡ്‌ 115  ഗ്രാം
ജാം 6  ടീസ്പൂണ്‍
നാരങ്ങ തൊലി ചീകിയത് കുറച്ച്‌
മുട്ട രണ്ട്‌
പഞ്ചസാര 55  ഗ്രാം

പാകം ചെയ്യുന്ന വിധം

പാലും വെണ്ണയും ഒന്നിച്ചാക്കി തിളപ്പിക്കുക. ഈ കൂട്ട് റൊട്ടി കഷണങ്ങളുടെ മീതെ ഒഴിക്കുക. പകുതി പഞ്ചസാര, മുട്ടയുടെ ഉണ്ണി, നാരങ്ങ തൊലി ചീകിയത് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. വെണ്ണ മായം പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിക്കുക. പുഡിംഗ് കട്ടിയാകുന്നത് വരെ മിശ്രിതം ബെയ്ക്ക്‌ ചെയ്യുക. ജാം ചെറുതായി ചൂടാക്കി പുഡിംഗിന്     മീതെ പുരട്ടുക. മുട്ടയുടെ വെള്ള പാളികള്‍ ആകുന്നതു   വരെ പതക്കുക. ഈ പാളികള്‍ക്കിടയിലേക്ക്   പഞ്ചസാര ചേര്‍ത്ത് പുഡിംഗിന്  മുകളില്‍ വെക്കുക. ചെറിയ ചൂടില്‍ 15  മിനിട്ട് നേരം പുഡിംഗ് ബെയ്ക്ക്‌ ചെയ്യുക. മുട്ടയുടെ വെള്ള സീറ്റായി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പുഡിംഗ് റെഡി. അലങ്കരിച്ചു ഉപയോഗിക്കാം  

ബ്രൌണ്‍ ബ്രെഡ്‌















1.ഗോതമ്പ് നുറുക്ക് 200  ഗ്രാം
2.ഗോതമ്പ് പൊടി ഒരു കിലോ
3.യീസ്റ്റ് 200  ഗ്രാം
   മാള്‍ട്ട് 10  ഗ്രാം
   ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടി അരിച്ച്‌ മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മാവ് 250  ഗ്രാം വീതമുള്ള ഓരോ ഉരുളകള്‍ ആക്കണം . അത് അടച്ച്‌ പൊങ്ങാന്‍ വെക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ പൊങ്ങി വന്ന ഓരോ ഉരുളകളും ഇടിച്ചു താഴ്ത്തി ഓവല്‍ ഷേയ്പ്പില്‍   ആക്കുക. 30  മിനിട്ട് കഴിഞ്ഞു തയ്യാറാക്കിയ ബ്രെഡുകള്‍ ഓരോന്നും പൊങ്ങി വരുമ്പോള്‍ വെള്ളം സ്പ്രേ ചെയ്ത്‌ നീളത്തില്‍ മുറിച്ചു കൊടുക്കുക. ഓവനില്‍ വെച്ച് 180  ഡിഗ്രി ചൂടില്‍ 25  മിനിട്ട് ബെയ്ക്ക്‌ ചെയ്യുക.

മസാല ബ്രെഡ്‌









1.മൈദ 500  ഗ്രാം
2.ഉപ്പ് 5  ഗ്രാം
   യീസ്റ്റ് 5  ഗ്രാം
3.മസാലകള്‍ പൊടിച്ചത് 5  ഗ്രാം
   സവാള അരിഞ്ഞത് 20  ഗ്രാം
   വെളുത്തുള്ളി ചതച്ചത് 5  ഗ്രാം
   പച്ചമുളക് ചതച്ചത് 5  ഗ്രാം
4.എള്ള് 10  ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദ അരിച്ച്‌ ഉപ്പും യീസ്റ്റും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തില്‍ ഉരുട്ടി മാവ് പൊങ്ങാന്‍ വെക്കുക. മുകളില്‍ എള്ള് വിതറി 200  ഡിഗ്രി ചൂടില്‍ 15  മിനിട്ട് ഓവനില്‍ ബെയ്ക്ക്‌ ചെയ്യുക. ബെയ്ക്ക്‌ ചെയ്ത്‌ തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്ത്‌ കൊടുക്കണം.