പാല്‍ 250 മില്ലി
വെണ്ണ 6 ടീസ്പൂണ്‍
ബ്രെഡ് 115 ഗ്രാം
ജാം 6 ടീസ്പൂണ്‍
നാരങ്ങ തൊലി ചീകിയത് കുറച്ച്
മുട്ട രണ്ട്
പഞ്ചസാര 55 ഗ്രാം
പാകം ചെയ്യുന്ന വിധം
പാലും വെണ്ണയും ഒന്നിച്ചാക്കി തിളപ്പിക്കുക. ഈ കൂട്ട് റൊട്ടി കഷണങ്ങളുടെ മീതെ ഒഴിക്കുക. പകുതി പഞ്ചസാര, മുട്ടയുടെ ഉണ്ണി, നാരങ്ങ തൊലി ചീകിയത് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. വെണ്ണ മായം പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിക്കുക. പുഡിംഗ് കട്ടിയാകുന്നത് വരെ മിശ്രിതം ബെയ്ക്ക് ചെയ്യുക. ജാം ചെറുതായി ചൂടാക്കി പുഡിംഗിന് മീതെ പുരട്ടുക. മുട്ടയുടെ വെള്ള പാളികള്‍ ആകുന്നതു വരെ പതക്കുക. ഈ പാളികള്‍ക്കിടയിലേക്ക് പഞ്ചസാര ചേര്‍ത്ത് പുഡിംഗിന് മുകളില്‍ വെക്കുക. ചെറിയ ചൂടില്‍ 15 മിനിട്ട് നേരം പുഡിംഗ് ബെയ്ക്ക് ചെയ്യുക. മുട്ടയുടെ വെള്ള സീറ്റായി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പുഡിംഗ് റെഡി. അലങ്കരിച്ചു ഉപയോഗിക്കാം