പുതിനയില 15 എണ്ണം
ക്രീം ( പാല്‍പ്പാട നന്നായി അടിച്ചത്) 30 മില്ലി
ഗുണനിലവാരമുള്ള ചായപ്പൊടി ഒരു ടീസ്പൂണ്‍
പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പുതിന ചെറിയ ചൂട് വെള്ളത്തിലിട്ടു മിക്സിയില്‍ അരച്ച് അരിച്ചെടുത്ത് തണുപ്പിക്കുക. ഒരു കപ്പു വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ടു തീ ഓഫാക്കി ചായ 5 മിനിട്ട് അടച്ചു വെക്കുക. ചായ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് തണുപ്പിക്കുക. വലിപ്പമുള്ള ഗ്ലാസ്സില്‍ പകുതി ചായ ഒഴിച്ച് അതില്‍ അടിച്ചു വെച്ചിരിക്കുന്ന ക്രീം പൊങ്ങാന്‍ കിടക്കാന്‍ പാകത്തിന് ചേര്‍ക്കുക. അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പുതിനയില അരച്ച് ചേര്‍ത്ത് തണുപ്പിച്ചു കുടിക്കുക.