ചായപ്പൊടി 5 ഗ്രാം
നാരങ്ങ നീര് 20 മില്ലി
പഞ്ചസാര പാനി 30 മില്ലി
പുതിനയില 10 എണ്ണം
പാകം ചെയ്യുന്ന വിധം
ഒരു കപ്പു വെള്ളം തിളപ്പിച്ച് ചായ പൊടിയിട്ടിട്ട് തീ ഓഫാക്കി ചായ അഞ്ചു മിനിട്ട് അടച്ചു വെക്കുക. തയ്യാറാക്കിയ ചായ അരിച്ചെടുത്ത് നാരങ്ങാ നീരുമായി യോജിപ്പിച്ച് 7 പുതിനയിലയും ചേര്‍ത്ത് ഐസ് നിറച്ചു വെച്ചിരിക്കുന ഗ്ലാസ്സിലേക്ക് ഒഴിക്കുക, നാരങ്ങാ കഷണങ്ങളും പുതിനയിലയും കൊണ്ടു അലങ്കരിക്കാം.