കുമ്പളങ്ങ ( ഇളവന്‍) തൊലിയും കുരുവും കളഞ്ഞത് ഒരു കിലോ
പഞ്ചസാര ഒരു കിലോ
ഏലക്ക 12
ഗ്രാമ്പൂ 4
റോസ് എസ്സെന്‍സ് ഒന്നോ രണ്ടോ തുള്ളി
മഞ്ഞ ജിലേബി കളര്‍ ഒരു നുള്ള്
നെയ്യ് 250 ഗ്രാം
പാകം ചെയ്യുന്ന വിധം
തയ്യാറാക്കിയ ഇളവന്‍ ഗ്രയ്ട്ടരില്‍ ചുരണ്ടി എടുക്കുക . ചുരണ്ടിയെടുത്ത ഇളവന്‍ അടുപ്പില്‍ വെച്ച് വെള്ളം വറ്റിച്ചു വേവിച്ചെടുക്കുക. വേവിച്ചെടുത്ത ഇളവന്‍ തോര്‍ത്തില്‍ കെട്ടി പിഴിഞ്ഞ് വെള്ളം മുഴുവനായും നീക്കം ചെയ്യുക, ഉരുളിയില്‍ അല്‍പ്പം നെയ്യൊഴിച്ച് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ( ഒരു കിലോ പഞ്ചസാരക്ക് അര ഗ്ലാസ്സ് വെള്ളം എന്ന കണക്കിലാവണം വെള്ളം എടുക്കുവാന്‍) പഞ്ചസാര തിളച്ചു വരമ്പോള്‍ മുകളിലുള്ള പത കോരി കളയുവാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഏലക്കയും ഗ്രാമ്പൂവും പൊടിച്ചു ചേര്‍ക്കുക. റോസ് എസ്സെന്‍സും കളറും ചേര്‍ത്ത് നൂല്പരുവമാകുമ്പോള്‍ നെയ്യ് ചേര്‍ക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ നല്ലതുപോലെ ഇളക്കണം. തയ്യാറാക്കി വെച്ചിരിക്കുന്ന ഇളവന്‍ ഈ കൂട്ടില്‍ ചേര്‍ത്ത് അടി പിടിക്കാതെ നന്നായി ഇളക്കിയെടുക്കുക. ഏകദേശം 20 മിനിട്ട് കൊണ്ടു ഇളവന്‍ പാകമാകും.