കോഴി അര കിലോ
പപ്പടം ഇരുപതെണ്ണം
വെളുത്തുള്ളി ഒരു ചുള
സവാള രണ്ടെണ്ണം
മഞ്ഞള്‍ അര ടീസ്പൂണ്‍
മല്ലി ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് അഞ്ചെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഇഞ്ചി ഒരു കഷണം
പട്ട ഒരു കഷണം
കുരുമുളക് അര ടീസ്പൂണ്‍
ഗ്രാമ്പൂ രണ്ടെണ്ണം
നാരങ്ങ ഒരു മുറി
എണ്ണ, ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മസാലകളെല്ലാം വറുത്തരക്കണം . തവിട്ടു നിറമാകുന്നതു വരെ സവാള വഴറ്റണം. ഇതിലേക്ക് വേവിച്ചു മിന്‍സ് ചെയ്ത ഇറച്ചിയും ഉപ്പും ചേര്‍ക്കണം. ചൂടാവുമ്പോള്‍ നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ഇളക്കണം . തണുത്തു കഴിഞ്ഞാല്‍ പപ്പടത്തിന്റെ അരികില്‍ വെള്ളം നനച്ചു കുറേശ്ശേയായി മസാല ചേര്‍ത്ത് ചുരുട്ടി വശങ്ങള്‍ മടക്കി എണ്ണയില്‍ വറുത്തു ഉപയോഗിക്കാം.