കോഴി ഒരു കിലോ
സവാള ആറെണ്ണം
ഉള്ളി രണ്ടെണ്ണം
ഡാല്‍ഡാ രണ്ടു ടീസ്പൂണ്‍
ഇഞ്ചി രണ്ടു ചെറിയ കഷണം
സോയ സോസ് ഒന്നര ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് അര കപ്പ്
വെളുത്തുള്ളി രണ്ടെണ്ണം
വറ്റല്‍ മുളക് കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് എട്ടെണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്ക് കൊണ്ടോ മറ്റോ അവിടവിടെ കുത്തണം. എന്നിട്ട് സോയ സോസ്, മുളക് പൊടി, ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ഇതിനുശേഷം വേവിക്കുക. സവാള, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ നീളതിലരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍ വഴറ്റുക. മൂക്കുമ്പോള്‍ ഇറച്ചിയിട്ട് വറുക്കണം. പിന്നീട് തക്കാളി അരിഞ്ഞ് ചേര്‍ത്ത് ഇളക്കണം. നല്ലവണ്ണം മൊരിഞ്ഞാല്‍ വാങ്ങുക
