
- കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് അര കിലോ
- ചിക്കന്‍ സ്റ്റോക്ക് 3 കപ്പ്
- മൈദ രണ്ടു ടേബിള്‍ സ്പൂണ്‍
- മുട്ട ഒരെണ്ണം
- സോയബീന്‍ സോസ് ഒരു ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്ലൗര്‍ ഒരു ടേബിള്‍ സ്പൂണ്‍
- അജിനോമോട്ടോ ഒരു നുള്ള്
- കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി നാല് ചുള
- സവാള രണ്ടെണ്ണം
- കാപ്സിക്കം ഒരെണ്ണം
- ഇഞ്ചി ഒരു ചെറു കഷണം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
- എണ്ണ - വറുക്കുന്നതിനു ഒരു കപ്പ്
- എണ്ണ - വഴറ്റാന്‍ 3 ടേബിള്‍ സ്പൂണ്‍
- അജിനോമോട്ടോ ഒരു നുള്ള്
- കോണ്‍ ഫ്ലൗര്‍ രണ്ടര ടേബിള്‍ സ്പൂണ്‍
- സോയ സോസ് രണ്ടു ടേബിള്‍ സ്പൂണ്‍
- തക്കാളി സോസ് ഒരു ടേബിള്‍ സ്പൂണ്‍
- ചില്ലി സോസ് ഒരു ടേബിള്‍ സ്പൂണ്‍
- സെലറി ചെറുതായി നുറുക്കിയത് രണ്ടു ടേബിള്‍ സ്പൂണ്‍
- സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴിയുടെ എല്ലും മറ്റും വെള്ളത്തില്‍ വേവിച്ച് സ്റ്റോക്ക് പ്രത്യേകം മാറ്റി വെക്കണം. പിന്നീട് 3 ,4 ,5 ,6 ,7 ,8 ചേരുവകള്‍ പേസ്റ്റ് രൂപത്തില്‍ കുഴക്കണം, പിന്നീട് ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് കോഴി ഈ പെയ്സ്റ്റില്‍ മുക്കി നേരിയതോതില്‍ ഫ്രൈ ചെയ്യണം. 9 ,10 ,11 ,12 എന്നീ ചേരുവകള്‍ ചെറുതായി അരിഞ്ഞു വഴറ്റണം. തുടര്‍ന്ന് ചിക്കന്‍ സ്റ്റോക്ക് ഇതിലോഴിച്ച് വേവിക്കണം.സ്റ്റോക്കില്‍ 17 ,18 ,19 ,20 ചേരുവകള്‍ മിക്സ് ചെയ്തു ഒഴിക്കണം. അവസാനമായി ചാറ് കുറുകി തുടങ്ങുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇറച്ചി കഷണങ്ങള്‍ ഇതില്‍ ചേര്‍ത്ത് ഇളക്കണം. പിന്നീട് സെലറി അരിഞ്ഞതും സ്പ്രിംഗ് ഒണിയനും ഒരു നുള്ള് അജിനോമോട്ടോയും ചേര്‍ത്ത് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങണം.