വറുത്തരച്ച പുളിങ്കറി
















  1. പഴുത്ത മത്തങ്ങ അര കിലോ
  2. ചേന 300  ഗ്രാം
  3. ചേമ്പ് 250  ഗ്രാം
  4. തേങ്ങ ചിരകിയത് ഒന്ന്
  5. ഉഴുന്ന് പരിപ്പ് 100  ഗ്രാം
  6. ഉണക്ക മല്ലി 50  ഗ്രാം
  7. മുളക് 25  ഗ്രാം
  8. കുരുമുളക് രണ്ട് ടീസ്പൂണ്‍
  9. കറിവേപ്പില രണ്ട് കതിര്‍പ്പ്
  10. കടുക് 100  ഗ്രാം
  11. വെളിച്ചെണ്ണ 200  ഗ്രാം
  12. ശര്‍ക്കര 15  ഗ്രാം
  13. മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
  14. പുളി രണ്ട് ചെറുനാരങ്ങാ വലിപ്പം
  15. ഉപ്പ്‌ പാകത്തിന്
പാകം ചെയ്യുന്ന വിധം

മത്തങ്ങയും ചേനയും ചേമ്പും ഏകദേശം അര ഇഞ്ച് വലിപ്പത്തില്‍ അരിഞ്ഞ്    മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. ചീനച്ചട്ടിയില്‍   വെളിച്ചെണ്ണയൊഴിച്ച്   നാല് മുതല്‍ ഒന്‍പതു വരെയുള്ള ചേരുവകള്‍ ഇട്ട്   നല്ല ചുവപ്പ് നിറത്തില്‍ വറുത്തെടുക്കുക. വെന്ത കഷണങ്ങളില്‍ പുളിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ അരപ്പും ശര്‍ക്കര ചീകിയെടുത്തതും ചേര്‍ത്ത് വീണ്ടും   തിളപ്പിക്കുക. ചൂടായ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു കറിയില്‍ ഒഴിച്ച്   വിളമ്പാം