കടലമാവ് അര കിലോ
പഞ്ചസാര അര കിലോ
വനസ്പതി അര കിലോ
മഞ്ഞ കേസരി പൌഡര്‍ ഒരു നുള്ള്
ഏലക്ക 10 ഗ്രാം
ജാതിക്ക ഒന്നിന്‍റെ പകുതി
ഗ്രാമ്പൂ 4 -5
അണ്ടി പരിപ്പ് 50 ഗ്രാം
കിസ്മിസ്സ് 50 ഗ്രാം
കല്‍ക്കണ്ടം 100 ഗ്രാം
പാകം ചെയ്യുന്ന വിധം
കടലമാവ് അരിപ്പയില്‍ അരിച്ചെടുത്ത് വെള്ളമൊഴിച്ച് നല്ല കട്ടിയായി കലക്കുക. വനസ്പതി അടുപ്പത്ത് വെച്ച് തിളക്കുമ്പോള്‍ മാവ് അരിപ്പയിലൂടെ വനസ്പതിയിലേക്ക് ഒഴിക്കുക. ബൂന്തികള്‍ മൂപ്പാകുമ്പോള്‍ കോരി മാറ്റി വെക്കുക. അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരി വെക്കണം. പഞ്ചസാര അടുപ്പത് വെച്ച് വെള്ളമൊഴിച്ച് പാവ് ആകുമ്പോള്‍ ഇതില്‍ പറഞ്ഞ മഞ്ഞ നിറവും വറുത്ത ബൂന്തിയും ഇട്ട് ഇളക്കി വാങ്ങുക. ഏലക്ക, ഗ്രാമ്പൂ, ജാത്ക്ക, കല്‍ക്കണ്ടം എന്നിവ പൊടിച്ചു ഇതില്‍ ചേര്‍ക്കുക.