കനം കുറഞ്ഞ സേമിയ ഒരിഞ്ചു നീളത്തില്‍ മുറിച്ചത് കാല്‍ കിലോ
കടുക് ഒരു ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
അണ്ടി പരിപ്പ് ഓരോന്നും നാലായി മുറിച്ചത് അരകാല്‍ കപ്പ്
സവാള കാലിഞ്ച് കനത്തില്‍ അരിഞ്ഞത് ഒരു കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി കനം കുറച്ചരിഞ്ഞത് രണ്ട് ടീസ്പൂണ്‍
കറിവേപ്പില ഒരു പിടി
ഉപ്പ് പാകത്തിന്
വെള്ളം നാല് കപ്പ്
പാകം ചെയ്യുന്ന വിധം
ചീന ചട്ടിയില്‍ മയം പുരട്ടി രണ്ട് മൂന്നു പ്രാവശ്യമായി ചുവന്ന നിറമാകുന്നതുവരെ സേമിയ വറുത്തു കോരുക. ചൌവ്വരി കഴുകി വാരി വെള്ളം വാലാന്‍ വെക്കുക. കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ഇതില്‍ ഉഴുന്ന് പരിപ്പും പറങ്കിയണ്ടിയും ചേര്‍ത്ത് മൂപ്പിക്കുക. അടുത്തതായി പച്ച മസാലകള്‍ ചേര്‍ത്ത് വഴറ്റുക. മൂത്ത മണം വരുമ്പോള്‍ ഉപ്പും വെള്ളവും ചേര്‍ക്കുക. വെള്ളം വെട്ടിത്തിളക്കുമ്പോള്‍ ചെറുനാരങ്ങാ നീരും ചേര്‍ക്കുക. കൂട്ട് തിളക്കുമ്പോള്‍ സേമിയ കുറേശെ വാരി വിതറി പകുതി ആവിയില്‍ അയവിലാകുമ്പോള്‍ വാങ്ങി വെക്കുക. ഭംഗിയുള്ള പാത്രത്തിലേക്ക് മാറ്റി കമഴ്ത്തിയിടുക. മല്ലിയില ചെറുതായി അരിഞ്ഞ് മുകളില്‍ വിതറി ചൂട്ടൊടെ ഉപയോഗിക്കുക.