പൈനാപ്പിള്‍ അരിഞ്ഞത് രണ്ട് കപ്പ്
പച്ചമുളക് നെടുകെ കീറിയത് രണ്ട്
ഇഞ്ചി ഒരിഞ്ചിന്റെ ഒരു കഷണം
ഉപ്പ് പാകത്തിന്
വെള്ളം അര കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
വറ്റല്‍ മുളക് രണ്ട്
കടുക് ഒരു ടീസ്പൂണ്‍
തൈര് ഉടച്ചത് അര കപ്പ്
എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
വറ്റല്‍ മുളക് മൂന്ന്
കറി വേപ്പില ഒരു കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
പൈനാപ്പിളിനോടോപ്പം പച്ചമുളക് , ഇഞ്ചി, ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകിയതും വറ്റല്‍മുളകും ചേര്‍ത്ത് അരക്കുക . ചതച്ചെടുത്ത കടുകും ചേര്‍ക്കുക. വേവിച്ച കഷണങ്ങളില്‍ അരപ്പ് ചേര്‍ത്ത് ചെറു തീയില്‍ തിളപ്പിച്ച് ഇറക്കി വെക്കുക. ഇതില്‍ ഉടച്ച തൈര് ചേര്‍ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റല്‍ മുളകും കറി വേപ്പിലയും മൂപ്പിച്ചു കറിയില്‍ ചേര്‍ത്തിളക്കി വാങ്ങി വെക്കുക.