പുറം പാളി ( റോള്‍) ഉണ്ടാക്കാന്‍
മൈദ 200 ഗ്രാം
രണ്ട് ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ
ഉപ്പ് പാകത്തിന്
വെള്ളം
ഉള്ളില്‍ നിറക്കാന്‍
ബീന്‍സും കാരറ്റും അരിഞ്ഞത് 100 ഗ്രാം വീതം
ചെറുതായി അരിഞ്ഞ സവാള ഒന്ന്
പുഴുങ്ങി പൊടിച്ച ഇടത്തരം ഉരുളകിഴങ്ങ് നാല്
ഗരം മസാല രണ്ട് നുള്ള്
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍ പൊടി രണ്ട് നുള്ള്
പാകം ചെയ്യുന്ന വിധം
നല്ലെണ്ണയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് മൈദ കുഴച്ച് ഒരു കനം കുറഞ്ഞ വെള്ളത്തുണി കൊണ്ടു മൂടി ഒരു മണിക്കൂര്‍ വെക്കുക. ഒരു വറ ചട്ടിയില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ എടുത്തു നന്നായി ചൂടാക്കി സവാളയും കറി വേപ്പിലയും ചേര്‍ത്ത് പൊന്‍ നിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിനു വെള്ളം തിളപ്പിക്കുക. ഈ മിശ്രിതത്തില്‍ പുഴുങ്ങി പൊടിച്ച ഉരുളകിഴങ്ങ് ചേര്‍ത്ത് ഇളക്കി വെക്കുക. കുഴച്ച മാവെടുത്ത് പരന്ന ഒരു പ്രതലത്തില്‍ പരത്തിയ ശേഷം മൂന്നിഞ്ച് വീതിയില്‍ മുറിച്ചെടുത് അഗ്രം കോണോടു കോണ്‍ വെട്ടി മാറ്റുക. നിറക്കാനുള്ള കൂട്ട് ആവശ്യത്തിനു ഉള്ളില്‍ നിറച്ചു ത്രികോണാകൃതിയില്‍ മടക്കിയെടുക്കുക. നഞ്ഞ വിരല്‍ കൊണ്ടു അമര്‍ത്തി അഗ്രങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കുക. വറചട്ടിയില്‍ 400 ഗ്രാം നല്ലെണ്ണ നന്നായി തിളക്കുമ്പോള്‍ ആഴ്‍ത്തി പൊരിച്ചെടുക്കുക. തവിട്ടു കലര്‍ന്ന പൊന്‍ നിറമാകുമ്പോള്‍ കോരി എണ്ണ വാര്‍ന്നു കഴിഞ്ഞാല്‍ ചൂട്ടൊടെ ഉപയോഗിക്കാം. തക്കാളി സോസിനൊപ്പോമോ പുതിന ചട്ണിക്കൊപ്പമോ വിളമ്പാം. മാസാഹാരം ഇഷ്ടപെടുന്നവര്‍ ഇറച്ചി കീമയോടോപ്പമോ കഴികുക.