പരിപ്പ് തക്കാളി രസം
















1  വലിയ പഴുത്ത തക്കാളി ( ഓരോന്നും എട്ടു കഷണങ്ങളാക്കണം) രണ്ട്‌
    തുവര പരിപ്പ് വേവിച്ചത് അര കപ്പ്
   കറി വേപ്പില രണ്ട്‌ തണ്ട്
   വെള്ളം നാല് കപ്പ്
  വാളന്‍ പുളി നെല്ലിക്ക വലിപ്പത്തില്‍
2.ഉണക്ക മല്ലി രണ്ട്‌ ഡിസേര്‍ട്ട് സ്പൂണ്‍
   കുരമുളക് ഒരു ടീസ്പൂണ്‍
   ജീരകം ഒരു ടീസ്പൂണ്‍
   ഇഞ്ചി കനം കുറച്ചരിഞ്ഞത് ഒരു ടീസ്പൂണ്‍
   വെളുത്തുള്ളിയല്ലി തൊലിയോടെ   നാല്
   ഉണക്ക മുളക് ഒന്ന്
   കായം ഒരു ചെറിയ കഷണം
3.എണ്ണ ഒരു ഡിസേര്‍ട്ട് സ്പൂണ്‍
    കടുക് ഒരു ടീസ്പൂണ്‍
   ഉണക്ക മുളക് നാലക്കിയത് രണ്ട്‌
4.മല്ലിയില കുറച്ച്‌

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ ഒന്ന് ചതച്ച് ഒന്നാമത്തെ ചേരുവകളുടെ കൂടെ യോജിപ്പിച്ച് നല്ലപോലെ തിളപ്പിക്കുക. ഇത് വലിയ കണ്ണുള്ള അരിപ്പയിലൂടെ അരിക്കണം. ചൂടായ എണ്ണയില്‍ കടുക് വറുക്കുക. ഒടുവില്‍ മല്ലിയിലയും ചേര്‍ക്കാം.