മുരിങ്ങയില തോരന്‍
















മുരിങ്ങയില രണ്ടു കപ്പ്
തേങ്ങ ചിരകിയത് കാല്‍ കപ്പ്
കടുക് അര ടീസ്പൂണ്‍
അരി ഒരു ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് എട്ട്
പച്ചമുളക് അരിഞ്ഞത് നാല്
കറിവേപ്പില രണ്ടു തണ്ട്
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍
 
പാകം ചെയ്യുന്ന വിധം
 
മുരിങ്ങയില കഴുകി നല്ലപോലെ വൃത്തിയാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അരിയിട്ട് മൂപ്പിക്കുക. ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതില്‍ മഞ്ഞള്‍ പൊടിയും തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും മുരിങ്ങയിലയും ചേര്‍ത്ത് മൂടി വെച്ച് വെള്ളം തളിച്ച് വേവിക്കുക.