ഗോതമ്പ് പൊടി രണ്ടു കപ്പ്
വെള്ളം രണ്ടു കപ്പ്
തേങ്ങ ചിരകിയത് ഒരു മുറി
ജീരകം ഒരു ടീസ്പൂണ്‍
ചുവന്നുള്ളി ആറ്
ഉപ്പു പാകത്തിന്
എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെള്ളം തിളക്കുമ്പോള്‍ ഉപ്പും എണ്ണയും ചേര്‍ക്കുക. തേങ്ങ ചിരകിയത്, ജീരകം,ഉള്ളി എന്നിവ അരച്ചതും വെള്ളത്തില്‍ ചേര്‍ക്കുക. നന്നായി തിളച്ചാല്‍ ഗോതമ്പ് പൊടിയിട്ടു മൂടി വെക്കണം. അഞ്ചു മിനിട്ടിനു ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നിറക്കി വെക്കുക. തണുക്കുന്നതിനു മുന്‍പ് തന്നെ മാവ് കുഴച്ചെടുക്കുക. കൈ നനച്ചു കുഴച്ച മാവ് ഉരുളകളാക്കുക, ഓരോ ഉരുളകളും നേര്‍മയായി പരത്തി നോണ്‍ സ്ടിക് പാനില്‍ ചുട്ടെടുക്കാം.