കോഴി മുക്കാല്‍ കിലോ
സവാള 250 ഗ്രാം
തക്കാളി 200 ഗ്രാം
തൈര് അര കപ്പ്
പുതിനയില, മല്ലിയില, പാലക് ചീര കുറച്ചു തണ്ടുകള്‍
മുളക് പൊടി അര ടീസ്പൂണ്‍
മല്ലി പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി അര കഷണം
നെയ്യ് 100 ഗ്രാം
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴി ഇടത്തരം വലിപ്പത്തിലുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കണം. പിന്നീട് തക്കാളി, മല്ലിയില, പുതിനയില , പാലക്ക് ചീര, പച്ചമുളക്, ഇഞ്ചി എന്നിവ പൊടിയായി അരിയുകയും , സവാള ചുരണ്ടുകയും വേണം. തുടര്‍ന്ന് കുക്കറില്‍ നെയ് ചൂടാക്കി ഇറച്ചി കഷണങ്ങള്‍, സവാള, തക്കാളി, മഞ്ഞള്‍ , തൈര്, മല്ലിപ്പൊടി, മുളകുപൊടി , ഉപ്പ് എന്നിവയെല്ലാം ചേര്‍ത്ത് കുക്കര്‍ അടക്കണം. കുക്കര്‍ ഉയര്‍ന്ന താപനിലയില്‍ വെക്കണം. അതിനു ശേഷം ഇടത്തരം താപനിലയില്‍ എട്ടു മിനിട്ട് വെച്ച് ആറി കഴിഞ്ഞാല്‍ ഇറക്കണം.
