യോഗര്‍ട്ട് ചിക്കന്‍















കോഴി ഒരു കിലോ

ചാറുണ്ടാക്കാന്‍ :-

യോഗര്‍ട്ട് ( തൈര്) അര കപ്പ്‌
മല്ലിപൊടി ഒരു ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി മൂന്നല്ലി
ഇഞ്ചി ചതച്ചത്   ഒരു കഷണം,
ഓറഞ്ചു കളര്‍ ഒരു നുള്ള്.

സോസ് ഉണ്ടാക്കാന്‍ :-

വെണ്ണ ഒരു കപ്പ്‌
അണ്ടി പരിപ്പ് പൊടിയായി അരിഞ്ഞത് മുക്കാല്‍ കപ്പ്‌
ഗരം മസാല ഒരു ടീസ്പൂണ്‍
തക്കാളി ചാറ് രണ്ടു കപ്പ്‌
മല്ലിയില ഒരു തണ്ട്‌
ക്രീം ഒരു കപ്പ്‌
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി ചാറിനുള്ള ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തു അരക്കണം. എന്നിട്ട് അരിഞ്ഞുവെച്ചിരിക്കുന്ന ഇറച്ചി  കഷണങ്ങള്‍ ഇതിലിടുക. ഇപ്രകാരം രണ്ടു - മൂന്നു മണിക്കൂര്‍ വെച്ചിരുന്നു പിടിപ്പിക്കണം. തുടര്‍ന്ന് ബേക്കിംഗ്    പാത്രത്തില്‍ നെയ്മയം പുരട്ടിയ ശേഷം ഇവയെല്ലാം കൂടി പാത്രത്തിലാക്കണം. എന്നിട്ട് 180  - ല്‍ 20  മിനുട്ട് ഓവനില്‍ വെച്ച്    ബേക്ക് ചെയ്യണം.
അടുത്ത ഘട്ടം സോസ് തയ്യാറുക്കുക എന്നതാണ്. ആദ്യമായി വെണ്ണ ഉരുക്കുക. ഗരം മസാല പൊടി അരിഞ്ഞു വെച്ചിരിക്കുന അണ്ടി പരിപ്പ് എന്നിവ ഇതിലിട്ട് കുറച്ചു നേരം ഇളക്കണം. പാകമായാല്‍ വെന്ത ഇറച്ചി കഷണങ്ങള്‍ ഇതിലെക്കിടുക. പൊടിയായി അരിഞ്ഞ മല്ലിയില തൂവി അലങ്കരിക്കാം. വിളമ്പുന്നതിന് മുന്‍പ് ക്രീം ഒഴിക്കണം.