1. വഴുതന 500 ഗ്രാം
2. ഉണക്ക തേങ്ങ 50 ഗ്രാം
കപ്പലണ്ടി 50 ഗ്രാം
അണ്ടി പരിപ്പ് 50 ഗ്രാം
എള്ള് 25 ഗ്രാം
3. എണ്ണ പാകത്തിന്
4. ജീരകം 10 ഗ്രാം
ഉലുവ 5 ഗ്രാം
കടുക് 10 ഗ്രാം
കറിവേപ്പില ഒരു കതിര്
5. മുളക് പൊടി 20 ഗ്രാം
മഞ്ഞള്‍ പൊടി 5 ഗ്രാം
6. പുളി പിഴിഞ്ഞത് 100 ഗ്രാം
ഉപ്പ് 5 ഗ്രാം
ശര്ക്കര 15 ഗ്രാം
പാകം ചെയ്യുന്ന വിധം
വഴുതനങ്ങ നാലായി പിളര്‍ന്ന് ചെറിയ തവിട്ടു നിറമാകും വരെ വറുത്തെടുക്കുക. രണ്ടാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു അരച്ചെടുക്കുക . എണ്ണ ചൂടാക്കി നാലാമത്തെ ചേരുവകള്‍ ഇട്ടു പൊട്ടിക്കുക. പൊട്ടി കഴിഞ്ഞ് അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. വഴുതനങ്ങയും ആറാമത്തെ ചേരുവകളും ചേര്‍ത്ത് അഞ്ചു മിനിട്ട് ചെറു തീയില്‍ തിളപ്പിക്കുക. മല്ലിയില അരിഞ്ഞതുപയോഗിച്ചു അലങ്കരിക്കുക.