1. കോഴി നെഞ്ചും കാലും കഷണങ്ങളാക്കിയത് ഒരു കിലോ
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 75 ഗ്രാം
ഉപ്പ് 15 ഗ്രാം
ചെറുനാരങ്ങ നീര് 15 മില്ലി
3. സവാള വറുത്തു അരച്ചത് 100 ഗ്രാം
മുളക് പൊടി 20 ഗ്രാം
മഞ്ഞള്‍ പൊടി 10 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 25 ഗ്രാം
കട്ട തൈര് അടിച്ചത് 120 ഗ്രാം
ഗരം മസാല പൊടിച്ചത് 10 ഗ്രാം
ഉപ്പ് 15 ഗ്രാം
4. ഗ്രാമ്പൂ 5
ഏലക്ക 5
നെയ്യ് 15 ഗ്രാം
എരിയുന്ന കനല്‍ ഒരു കഷണം
5. നെയ്യ് 60 ഗ്രാം
പാകം ചെയ്യുന്ന വിധം
കോഴിയില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി വെക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ കൂടി വെക്കുക. കുഴിയുള്ള ഒരു പാത്രത്തില്‍ കോഴിയെടുത് നടുവില്‍ ഒരു കുഴിയുണ്ടാക്കി ഒരു ചെറിയ കറി പാത്രം വെക്കുക. ഈ കറി പാത്രത്തിലേക്ക് നാല്ലമത്തെ ചേരുവകളില്‍ നെയ്യോഴികെ ബാക്കി ചേരുവകള്‍ ഇട്ട് മുകളില്‍ നെയ്യൊഴിക്കുക. ഉണ്ടാവുന്ന പുക പുറത്തു പോകാതിരിക്കാന്‍ പാത്രം എളുപ്പം അടപ്പോ അലുമിനിയം ഫോയിലോ വെച്ച് അടച്ചു വെക്കണം. പുക ഇറച്ചിയില്‍ പിടിക്കാന്‍ 10 മിനിട്ട് അനുവദിക്കുക. പാത്രം തുറന്നു ഓവനില്‍ 150 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബേക് ചെയ്തു ചൂട്ടൊടെ വിളമ്പുക.