കോഴി ഇടത്തരം ( ഒന്നരകിലോ തൂക്കം) ഒരെണ്ണം
മുട്ട രണ്ട്
റൊട്ടി ( ബ്രെഡ്) നാല് കഷണം
പാല്‍ അര കപ്പ്
പച്ചമുളക് മൂന്ന്
ഇഞ്ചി ഒരു കഷണം
മല്ലിയില ഒരു കെട്ട്
ഗരം മസാല പൊടി രണ്ടു ടീസ്പൂണ്‍
പുതിന അല്പം
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴി മുഴുവനോടെ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ് ചേര്‍ത്ത് വേവിച്ചു എല്ലില്‍ നിന്നും ഇറച്ചി മാറ്റി വെക്കണം. റൊട്ടി പാലില്‍ കുതിര്‍ത്തു പിഴിഞ്ഞെടുക്കുക. ഇഞ്ചി,മല്ലിയില,പുതിനയില, പച്ചമുളക് എന്നിവ അരച്ച് കോഴിയും റൊട്ടിയും ചേര്‍ത്ത് വീണ്ടും മയത്തില്‍ അരച്ചെടുക്കുക. എന്നിട്ട് മുട്ടയും ഗരം മസാല പൊടിയും ചേര്‍ത്ത് കുഴച്ചു വെക്കണം. ഇതില്‍ നിന്നും അല്‍പ്പാല്‍പ്പമായി എടുത്തു കയ്യില്‍ വെച്ച് നെയ്മയം വരുത്തിയ കബാബ് കോലില്‍ കുത്തി കയറ്റുക. ഇപ്രകാരം മൂന്നോ നാലോ കബാബ് വെച്ച ശേഷം ഗ്രില്ലില്‍ വെച്ചോ തീ കനലില്‍ വെച്ചോ ചുട്ടെടുക്കണം. ഇടയ്ക്കു കുറച്ചു നെയ് തടവി കൊടുക്കണം. വെന്തു തവിട്ടു നിറമാകുമ്പോള്‍ എടുത്തു പ്ലേറ്റില്‍ വെക്കണം, കബാബിനെ ഉള്ളി വളയങ്ങളും ചെറുനാരങ്ങ കഷണങ്ങളും വെച്ച് അലങ്കരിക്കാം . പുതിന ചട്ണിയോടൊപ്പം കഴിക്കാവുന്നതാണ്.