- പാവക്ക രണ്ട്
- തേങ്ങ ചിരകിയത് ഒരു മുറി
- ഉണക്ക മല്ലി ഒന്നര ടീസ്പൂണ്‍
- ഉലുവ കാല്‍ ടീസ്പൂണ്‍
- എള്ള് മൂന്നു ടീസ്പൂണ്‍
- കായം ഒരു ചെറിയ കഷണം
- ഉണക്ക മുളക് ആറ്
- പുളി ചെറുനാരങ്ങാ വലിപ്പത്തില്‍
പാകം ചെയ്യുന്ന വിധം
പാവക്ക ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് നല്ലവണ്ണം വഴറ്റണം. രണ്ട് മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ ചീനച്ചട്ടിയില്‍ വറുത്തെടുക്കണം. ലേശം വറവ് മതി സാമ്പാര്‍ വറവെന്ന് പറയാം. വറുത്തെടുത്ത ചേരുവകള്‍ നല്ല പോലെ അരച്ചെടുക്കുക. പുളി വെള്ളത്തില്‍ പാവക്ക കഷണങ്ങള്‍ പാകത്തിന് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക . കഷണങ്ങള്‍ വേവുമ്പോള്‍ അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. കടുകും കറിവേപ്പിലയും എണ്ണയില്‍ ചൂടാക്കി കറിയിലിട്ടു ഉപയോഗിക്കാം.